
മനസ്സ് ഉടഞ്ഞപ്പോള്‍
ചീളുകള്‍ ഉരുക്കി
ചിത്രപണിയില്‍
ഒരു കണ്ണാടി പണിതു.
മുഖമൊന്നു കാണാന്‍
കണ്ണാടി നോക്കിയപ്പോള്‍
മുഖമില്ലാത്ത ഒരുടല്‍.
മുഖവും മനസ്സും
നഷ്ടമായപ്പോള്‍
ക്കൂട്ടിനു വന്ന
നിഴലിനോപ്പം
കണ്ണാടി തച്ചുടച്ചു.
ദിനാന്ത്യത്തില്‍
നിഴലും പോയ്
മറഞ്ഞപ്പോള്‍
കണ്ണാടിചീളുകള്‍
ഉരുക്കി പുതിയൊരു
മനസ്സുണ്ടാക്കി
മുഖമുള്ള ഒരു മനസ്സ്.