എന്റെ വൃന്ദാവനം ഈന്നു ഓര്‍മകളില്‍ നിന്നെ തിരയുകയാണ് ; അതിന്റെ ഒരു കോണിലിരുന്നു ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും ഹൃദയവും മനസ്സും രണ്ടാനെന്നോ ?
രാത്രികളില്‍ നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ ; നനഞ്ഞ പ്രഭാതങ്ങള്‍ ; വരണ്ട സായാഹ്നങ്ങള്‍ ഇവ മാത്രമാണ് ഇന്നെന്റെ ജീവന് പകുതെടുക്കുന്നത് എനിക്കും നിനക്കുമിടയില്‍ അനന്തമായ അകലം .
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു നീയെന്റെ ഉള്ളു തോട്ടുനര്തുമ്പോള്‍ നിന്റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു .
പങ്കു വെയ്ക്കുമ്പോള്‍ ശരീരം ഭൂമിക്കും മനസ്സു എനിക്കും ചേര്‍ത്തു വെച്ച നിന്റെ സൂര്യനേത്രം എന്റെ ആകാശം നിറഞ്ഞു കത്തുകയാണ് മനസ്സ് ഉരുകിയിലിക്കുമ്പോള് നിന്റെ സ്നേഹത്തിന്റെ നിറവു സിരകളില്‍ അലിഞ്ഞു ചേരുന്നു
മഴവില്ലിനെക്കള് പ്രിയമുള്ളത് .. അതാണ് നീ. മഞ്ഞിനെക്കള്‍ പ്രിയമുള്ളത്, അതാണ് നിന്റെ സൌഹൃദം. കഴിഞ്ഞു പോയ മഞ്ഞു കാലത്തിന്റെ ഓര്‍മ്മക്കായി എന്നും ഞാനത് നെഞ്ചോടു ചേര്‍ക്കും. മധുരമുള്ള ഒരു ഓര്‍മ്മ, ഹൃദ്യമയോരനുഭവം. എന്റെ ഹൃദയം ഒരു ക്ഷേത്രമാണെന്ന് പറഞ്ഞ കൂട്ടുക്കാരെല്ലാം പണ്ടേ പടിയിറങ്ങി . ഒരമ്മയിലിട്ടു തലോലിക്കാവുന്ന സൌഹൃദങ്ങളും വിരളം. പക്ഷെ, ഹൃദയത്തോളം ചേര്‍ന്നു നില്ക്കുന്ന സൌഹൃദം ഞാനറിയുന്നു ഇപ്പൊള്‍, നിന്നിലൂടെ. മഞ്ഞു പോലെ തണുത്ത നിന് കൈയിലെ ആര്‍ദ്രതയില്‍, ഞാന്‍ അറിയുന്നു നിന്റെ സ്നേഹം. ഉപാധികളില്ലാത്ത നിന്റെ സ്നേഹം. ഇത്രയും വലിയൊരു സുഹൃത്ത് എന്റെ ഉള്ളില്‍ ഉണ്ടായിരുന്നൊ? അറിയില്ലാ. അറിയാവുന്നതു ഒന്നു മാത്രം. എനിക്ക് നിന്നോട് സ്നേഹം ആയിരുന്നു, ആണ്, ആയിരിക്കും. ആത്മവരിഞ്ഞു സ്നേഹിക്കുന്ന ഈ നിമിഷങ്ങള്‍ ഇനി എത്ര നാള്? അറിയില്ല. എങ്കിലും, കഴിഞ്ഞു പോയ മഞ്ഞു കാലത്തിന്റെ ഓര്‍മ്മയ്ക്കായി എന്നും നിന്നെ ഞാന്‍ എന്റെ ഹൃദയത്തില്‍ സുക്ഷിക്കും.