തുങ്ങിയാടുന്ന ഒരുടല്‍, പാളത്തില്‍ ഉരുളുന്ന ഒരു ശിരസ്, തീവണ്ടി ചക്രം കൊത്തി നുറുക്കിയ ഒരു ദേഹം, ഒരു കക്ഷണം മുര്‍ച്ചയില്‍ മുറിഞ്ഞു തൂങ്ങുന്ന ഞരമ്പിന്റെ ഒരു കണ്ണി.. വികല ചിന്തയുടെ ഭീകര കാഴ്ചകള്‍.. ജയിക്കുന്നതിവിടെ പ്രണയവും, കടകെണിയും, സ്ത്രീധന മോഹങ്ങളും, ശിഥിലബന്ധങളും .... തോല്‍ക്കുന്നതോ ? കുറെ മനുഷ്യജന്മങളുടെ തീരാവിങ്ങലും പേരിതിനു "ആത്മഹത്യ" നിറംകെട്ട മനസ്സ് നിര്‍മ്മിച്ച ചോര പുരണ്ട നാടകം കണ്ടു തരിച്ചു നില്ക്കുന്ന വിധി. കാഴ്ചക്കാര്‍ നിസഹായര്‍ ... പറയാം മേനിക്കു "ആത്മഹത്യ പാപം" നാവെടുക്കും മുന്‍പേ.. പൊട്ടകിണറ്റിലൊരു അനാഥപ്രേതം....
ദിനരാത്രങ്ങളില്‍ നിഴലായി ഉള്ളൊരു കുട്ടുകാരന് . അവന് കൂടെ ഉണ്ടെങ്കില്‍ പകലുകല്ക്കെന്നും ചന്ദനകുളിര്മ. രാത്രികളില്‍ മഞ്ഞിന് തണുപ്പ് അമ്മയുടെ സ്നേഹത്തിന് ചൂരില്‍ ആദ്യം കുട്ടുകുടി. കഥ പറഞ്ഞുറക്കിയ മുത്തശിയുടെ മുഷിഞ്ഞ മണത്തിനും അവന്റെ കുളിര്‍മ. പ്രണയിചെന്നെ വിവശയക്കിയ യൌവനതുടുപ്പില് ഒളിച്ചിരുന്നു അവന് . ഇനി, ഈ സിന്ധൂരരേഖയില്‍ വിരിഞ്ഞ കുടമുല്ലപൂവുകളുടെ കുഞ്ഞികണ്ണുകളില്‍ കുടിയിരിക്കട്ടെ അവന് . പകലുകളുടെ വെള്ളിവെളിച്ചത്തില്‍ അവനെന്റെ പകല്‍ കിനാവ് രാത്രിയുടെ നിശബ്ദയാമാങളില് ഒരു നിശാസ്വപ്നം. "സ്വപ്നം" ഇവനെന്റെ കുട്ടുകാരന് --
Wednesday, May 6, 2009
പോയ ജന്മത്തിലൊരു പാഴ്മരം ശിഖരങ്ങള്‍ വക്രിച്ചു വികൃതമായി നിന്നമരം. ചോട്ടില് തണല്‍ തേടും മനുഷ്യരെ സ്നേഹിച്ചു. കുര്‍ത്ത കമ്പുകളാല്‍ ഹൃദയത്തിന് കോലം വരച്ചവരെന് മേനിയില്‍. ചോര പൊടിഞ്ഞപ്പോഴും കരഞ്ഞില്ല ചോരപ്പാട് ഉണങ്ങും മുന്‍പേ അവരെന്റെ മുറിവില്‍ ചുംബിച്ചു അവരുടെ അനുരാഗത്തില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു മുള പൊട്ടി അന്നേ ഹൃദയത്തില്‍ പ്രണയം അതിന്റെ തീഷ്ണതയില്‍ എന്റെ മുറിവുണക്കി .. ഈ ജന്മത്തിലും മരമായിരുനെന്നില് നിന്റെ ആരാധികമാര്‍ ആരെങ്ങിലും എന്നില്‍ നിന്റെ പേരൊന്നു കുത്തി വരച്ചെങ്കില്‍ ഒരു ചുംബനം തന്നെന്നെ അനുഗ്രഹിച്ചുവെങ്കില് .