Friday, May 15, 2009

ഉടലുകള്‍

തുങ്ങിയാടുന്ന ഒരുടല്‍,
പാളത്തില്‍ ഉരുളുന്ന
ഒരു ശിരസ്,
തീവണ്ടി ചക്രം
കൊത്തി നുറുക്കിയ
ഒരു ദേഹം,
ഒരു കക്ഷണം മുര്‍ച്ചയില്‍
മുറിഞ്ഞു തൂങ്ങുന്ന
ഞരമ്പിന്റെ ഒരു കണ്ണി..
വികല ചിന്തയുടെ
ഭീകര കാഴ്ചകള്‍..
ജയിക്കുന്നതിവിടെ പ്രണയവും,
കടകെണിയും, സ്ത്രീധന മോഹങ്ങളും,
ശിഥിലബന്ധങളും ....
തോല്‍ക്കുന്നതോ ?
കുറെ മനുഷ്യജന്മങളുടെ
തീരാവിങ്ങലും
പേരിതിനു "ആത്മഹത്യ"
നിറംകെട്ട മനസ്സ്
നിര്‍മ്മിച്ച
ചോര പുരണ്ട
നാടകം കണ്ടു
തരിച്ചു നില്‍ക്കുന്ന വിധി.
കാഴ്ചക്കാര്‍ നിസഹായര്‍ ...
പറയാം മേനിക്കു
"
ആത്മഹത്യ പാപം"
നാവെടുക്കും മുന്‍പേ..
പൊട്ടകിണറ്റിലൊരു അനാഥപ്രേതം....

No comments:

Post a Comment