
ഇരുട്ടില്‍ ഏതോ മൃഗത്തിന്റെ
നിഴല്‍ മനുഷ്യന്റെ
ശിരസ്സ് പിളര്‍ക്കുന്നു,
അതില്‍ നിന്നോഴികിയ രക്തം
കൊണ്ടത്
ചുവര്‍ ചിത്രമെഴുതുന്നു,
ജനനി തന്‍ മാറില്‍ ചവിട്ടി
നിന്നട്ടഹസിച്ച്,
ജനകന്റെ സ്നേഹത്തെ
കരണത്തടിക്കുന്നു,
സഖിയുടെ കണ്ണീരില്‍
കാര്‍ക്കിച്ചു തുപ്പി,
കാമിനിയുടെ ഹൃദയത്തില്‍
പ്രേമത്തിന്‍ കഠാര കുത്തുന്നു,
കാമിനിയോ,
പുതിയ മേച്ചില്‍പുറങ്ങളില്‍
ചായം പൂശിയ പ്രണയം
വില്പനചരക്കാക്കുന്നു,
ഉള്ളില്‍ കുരുത്ത പാപസന്തതിയെ
കൊന്നു തള്ളി,
പാവമേതോ അമ്പലവാസിയുടെ
മനസ്സിന്‍ കല്പടവില്‍
പാപത്താല്‍ പുഴുത്ത
വലതു കാല്‍ വെയ്ക്കുന്നു.
കാലം കവര്‍ന്ന സഖാക്കളുടെ
ചോരയാല്‍ ചോന്ന
പതാകയേന്തി വിപ്ലവം
പറയുന്നവന്റെ ഞരമ്പില്‍
ഇന്നലെ കണ്ട നീലചിത്രത്തിന്‍
മാറ്റൊലി നുരയ്ക്കുന്നു,
ആ ചുവടു പിടിച്ചവന്‍
അമ്മ തന്‍ അരികില്‍
മയങ്ങും പിഞ്ഞിലം
മേനിയില്‍ കാമം തിരയുന്നു,
സ്വന്തം പുത്രിയില്‍ പോലും
പരമ്പര തീര്‍ക്കുന്നു.
ഇതോ മനുഷ്യന്‍?
ഇന്നലെ മൃഗമായിരുന്നോന്‍?
ഏതാവാതാരമിനി
പാരില്‍ വരേണ്ടൂ
ഈ മൃഗമൊരു മനുഷ്യനാവാന്‍?
ഈ പാരൊരു പറുദീസയാവാന്‍?
.
This comment has been removed by the author.
ReplyDeleteആവാമല്ലോ....
ReplyDeleteഏതാവാതാരമിനി
ReplyDeleteപാരില്‍ വരേണ്ടൂ
ഈ മൃഗമൊരു മനുഷ്യനാവാന്‍
വന്ന അവതാരങ്ങളും ഇങ്ങനെയോക്കെ തന്നെയായിരുന്നു.. കാത്തിരിക്കാം..
ഈ പാരൊരു പറുദീസയാവാന്‍
നല്ല ശൈലി... ആശംസകൾ