Thursday, November 26, 2009

അമ്മ


മഴയുള്ളൊരു ഇടവരാവില്‍അമ്മയുടെ പേറ്റുനോവിന്‍പങ്കു പറ്റി പൊട്ടികരഞ്ഞാണ്ഞാനാദ്യം കരയാന്‍ പഠിച്ചത്.,

ചോരവായില്‍ ചുടെഴുംപാല്‍നുരകള്‍ രുചികൂട്ടുതീര്‍ത്ത പ്പോഴാണ്ഞാനാദ്യം വിശപ്പ്‌ മറന്നത്,

നെഞ്ചിലെ ചൂടും മനസ്സിന്‍റെനീറ്റലും വീറോടെ പകര്‍ന്നമ്മചേര്‍ത്തണച്ചപ്പോഴാണ്ഞാനാദ്യം ചിരിക്കാന്‍ പഠിച്ചത്,

എന്റെ ഭ്രാന്തന്‍ ചിന്തകള്‍വള്ളി ചൂരലിനാലമ്മപൊട്ടിച്ചു പഴുപ്പിച്ചപ്പോഴാണ്ഞാനാദ്യം പിണങ്ങാന്‍ പഠിച്ചത്,

കൌമാരരഹസ്യങ്ങള്‍ ഞാനാമനസില്‍ വിതറിയപ്പോള്‍പൊട്ടിചിരിച്ചമ്മ കവിളില്‍നുള്ളിയപ്പോഴാണ് ഞാനാദ്യംനാണിക്കാന്‍ പഠിച്ചത്,

ഇനി നമ്മുക്കച്ചനില്ലെന്നമ്മചിരിയോടെ ചൊല്ലിഅമ്പരപ്പിച്ചപ്പോഴാണ്ഞാനാദ്യം ജീവിക്കാന്‍ പഠിച്ചത്,

എന്റെ നോവുകള്‍ കാണാ-നാവാതമ്മ നെഞ്ജുപൊട്ടികരഞ്ഞപ്പോഴാണ്ഞാനാദ്യം ദൈവത്തെ കണ്ടത്,
.ഉച്ചചൂടില്‍ ഉരുകും ദേഹിയുംഅമ്മ തന്‍ വ്യഥ തളര്‍ത്തിയമനവുമായീ ആശുപത്രിചുവരുകള്‍ക്കുള്ളില്‍ആ മിഴിയൊന്നു തുറക്കാന്‍നോമ്പ് നോറ്റപ്പോഴാണ്ഞാനാദ്യം സ്നേഹത്തിന്‍ആഴം അറിഞ്ഞത്,
.എന്നെ പേറിയ ഭാരമോ നിന്‍ഗര്‍ഭപാത്രം വിണ്ടതിന്‍കാരണം എന്ന ചോദ്യത്തിനുഉത്തരമായി കിട്ടിയ കണീര്പുരണ്ട ചിരിമണികളാണ്ആദ്യമായീ എന്നെ തോല്‍പ്പിച്ചത്

4 comments:

  1. എപ്പോഴത്തെയും പോലെ അതിമനോഹരം ....
    അമ്മയെന്ന ആ വികാരം , സ്നേഹം സ്നേഹം സ്വയം തിരിച്ചറിഞ്ഞു പോകുന്നു ..
    നന്ദി

    ReplyDelete
  2. കൌമാരരഹസ്യങ്ങള്‍ ഞാനാ
    മനസില്‍ വിതറിയപ്പോള്‍
    പൊട്ടിചിരിച്ചമ്മ കവിളില്‍
    നുള്ളിയപ്പോഴാണ് ഞാനാദ്യം
    നാണിക്കാന്‍ പഠിച്ചത്

    Nannaayindu kavitha.

    ReplyDelete
  3. ഇനി നമ്മുക്കച്ചനില്ലെന്നമ്മ
    ചിരിയോടെ ചൊല്ലി
    അമ്പരപ്പിച്ചപ്പോഴാണ്
    ഞാനാദ്യം ജീവിക്കാന്‍ പഠിച്ചത്
    ഹൃദയം ഉരുകുന്ന വേദന ചിരിയില്‍ മറച്ചു വെച്ച ആ അമ്മ മാതൃത്വതിന്‍റെ ഉദാത്ത മാതൃക....
    അമ്മ ...സത്യവും നീ തന്നെ സ്നേഹവും നീ തന്നെ
    ജീവിത മന്ത്രവും നീ തന്നെ
    ശക്തിയും നീ തന്നെ മുക്തിയും നീ തന്നെ
    എന്നെ നയിക്കും വെളിച്ചവും നീ തന്നെ
    വിദ്യയും നീ തന്നെ വിത്തവും നീ തന്നെ
    അമ്മയെന്തല്ഭുതമമ്മേ ......

    ReplyDelete

There was an error in this gadget