
മുസ്ക്കാന്‍ ,
വേലിക്കലെ
ചേലതുമ്പില്‍ ശേലില്
തുളുമ്പേണ്ട
കുഞ്ഞു കുസൃതി,
പരുക്കനൊരു
ചെറുവിരലില്‍ കോര്‍ത്ത്
ചിണങ്ങേണ്ട
പിണക്കത്തിന് അഴക്,
വിരിഞ്ഞ കളിമുറ്റത്തു
മണ്ണപ്പം ചുട്ടു
വിളബേണ്ട
കുരുന്നുതോഴി,
നിറഞ്ഞ പുസ്തകകെട്ടു-
കളില്‍ പൂത്തുലയേണ്ട
പനിനീര് പൂവ് ,
മുസ്ക്കാന്‍ ഇന്ന് നീ..
കാമത്തിന് ചെളി നിറഞ്ഞ
കറുത്ത ഓടയിലെ
കുഞ്ഞുപൂമ്പാററ,
വെറുപ്പിന്തരിപ്പില്
കൌതുകം
കെട്ട പിഞ്ചുകണ്ണ്,
കാടത്തത്തിന് അറക്കും
ഉമിനീര് പുരണ്ട
നീലച്ച കവിളിണ,
മാപ്പില്ല കൊടുമയുടെ
കൊഴുത്ത രേതസ്സ് പടര്‍ന്ന
നഗ്നമേനി,
മുസ്ക്കാന്‍....
നീയിന്നു പേരില്‍ പോലും
ചിരി കെട്ടു പോയ
വിലയില്ലാത്ത
എന്റെ പേറ്റുനോവ്..
(ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മുസ്ക്കാന്‍ എന്ന പത്തു വയസ്സുകാരിക്ക് വേണ്ടി)