Tuesday, January 14, 2014

എന്‍റെ സ്ക്കൂട്ടറോട്ടങ്ങള്‍



സ്റ്റാര്‍ട്ടിംഗ് ബട്ടണില്‍ വിരലമര്‍ത്തിയാല്‍
ഞാന്‍ പോലുമറിയാതെ
നീയെന്റെ പിറകില്‍ചാടി കയറും ,

കണ്ണുരുട്ടലുകളിലേക്ക് ഉമ്മകള്‍ പറത്തി വിട്ടു
ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക്
അപ്പോളൊരു ഒറ്റവരി പാത തുറന്നു വരും,

പോകും വഴി എന്നത്തേയും പോലെ
പാലും വാങ്ങി വരുന്ന മേഘങ്ങളോട്
നമ്മള്‍ കുശലം ചോദിക്കും,

മറഞ്ഞു നിന്ന് പത്രം വായിക്കുന്ന
നക്ഷത്രങ്ങളുടെ ചിമ്മലാട്ടം
ചൂണ്ടി കാണിച്ചു
നീയെന്നോട്‌ ഒന്ന് കൂടി ചേര്‍ന്നിരിക്കും,

ആകാശപക്ഷികളുടെ കുമ്പകുലുക്കിയുള്ള
രാവിലെയോട്ടങ്ങള്‍ കണ്ടു
നമ്മള്‍ പൊട്ടിച്ചിരിക്കും,

അറിയാതെ ഉണരുന്ന ഇണ്ടികേറ്ററിന്ടെ
മൂളക്കത്തില്‍ ചിലതെല്ലാം കേറി വരുമെങ്കിലും
ഒരൊറ്റ ഹോണില്‍ നമ്മള്‍ രണ്ടാളും ചേര്‍ന്നതിനെ
ചവിട്ടി താഴ്ത്തും,

ബ്രേക്കുകള്‍ മാലാഖമാരാകുന്ന
ഗട്ടറുകളില്‍ നിന്റെ ഹൃദയം എന്‍റെ ഹൃദയത്തെ
ഉമ്മ വെച്ചു കൊണ്ടേയിരിക്കും

ഉമ്മ വെച്ചു
ഉമ്മ വെച്ചു
ആകാശത്തു നിന്നും ഭൂമിയിലേക്ക് എത്തുമ്പോള്‍
ഇടയ്ക്കെവിടെയോ ഞാനറിയാതെ
നീ ഇറങ്ങി പോയിരിക്കും,

അങ്ങനെ ഓരോ ദിവസങ്ങളുടെയും അവസാനങ്ങളില്‍
പിന്നെയും
പിന്നെയും
ഞാന്‍ ഒറ്റയ്ക്കാകും .




ഹരിതകത്തിൽ വന്നത്

10 comments:

  1. എങ്കില്‍ ആ മധുരസഞ്ചാരം തുടരട്ടെ

    (ഹെല്‍മറ്റ് വയ്ക്കാന്‍ മറക്കല്ലേ...)

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

      Delete
  2. സ്കൂട്ടര്‍ സഞ്ചാരങ്ങള്‍ ഇഷ്ടായി.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

      Delete
  3. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

      Delete
  4. though i have read this poem many times i don 't understand what the poet really means by this scooter journey.....is it a special journey to heaven...?

    ReplyDelete
    Replies
    1. വണ്ടി ഓടിക്കുമ്പോൾ പിന്നിൽ ഒരാൾ കൂടി ഇരിക്കുന്നുണ്ട്‌ എന്നെ ഞാൻ ഉദ്ദേശിച്ചോള്ളൂ മാഷെ

      Delete
  5. സഞ്ചാരം കൊള്ളാം ..അജിതേട്ടന്‍ പറഞ്ഞപോലെ ...(ഹെല്‍മറ്റ് വയ്ക്കാന്‍ മറക്കല്ലേ...):(

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

      Delete