Monday, February 24, 2014

വാടക ചീട്ട്

ചൂല് ചിത്രം വരച്ച മുറ്റം,
പുല്തൈലം തേച്ചു
വെളുപ്പിച്ച തറ,
കുഞ്ഞു കൈ ചിത്രം കോറിയ
ചുവരുകള്‍,
കൊതിമണം കാറ്റിന്
കൊടുത്ത അടുക്കള,


മുറ്റത്ത്‌ വിരുന്നു വന്ന
മുക്കുറ്റി,
കാക്ക,
കോഴി,
കുഞ്ഞു പൂച്ച,

എല്ലാറ്റിനെയും
സ്നേഹിച്ചങ്ങു വരുമ്പോള്‍
മതി എന്നോരൊറ്റ താക്കീതില്‍ 
പിടിച്ചു പുറത്താക്കി
വാതിലടച്ചു കളയും
ചില വീടുകള്‍ ..

5 comments:

 1. ഈ വീടുകളൊന്നും നമ്മുടെ സ്വന്തമല്ല!!

  ReplyDelete
 2. ചില വീടുകൾ അങ്ങിനെയാ റീമാ ...

  ReplyDelete
 3. വീടിന്റെ മനസ്സ്. വീടിനുമുണ്ടൊരു മനസ്സ്!

  നല്ല കവിത

  ശുഭശംസകൾ.....

  ReplyDelete

There was an error in this gadget