Tuesday, July 1, 2014

ഒളിച്ചോട്ടം

നമ്മുക്കോടി പോകണം,
ഇരുട്ടില്ലാത്ത ഒരു രാത്രിയില്‍,
പകല്‍ പോലെ വെളുത്ത, 
ചന്ദ്രന്‍ സൂര്യനെ പോലെ 
കത്തുന്ന ഒരു രാത്രിയില്‍
നമ്മുക്കോടി പോകണം,


ഓരോ കിതപ്പിലും
ഊര്‍ത്തി വിടണം
മിടിപ്പുകള്‍,
അഴിച്ചുകളയണം 
ചിറകുകള്‍,
പറിച്ചേറിയണം
കാലുകള്‍,
കയ്യുകള്‍,
കണ്ണുകള്‍,
ചെവികള്‍,
ഹൃദയം,
കരള്‍,
തലച്ചോര്‍,
ലിംഗം,
യോനി,
മുലകള്‍,
തൊലിയടക്കം 
ഉരിഞ്ഞു പോകട്ടെ
നമ്മുടെ നിഴലുകള്‍ ,

എല്ലാം വലിച്ചെറിഞ്ഞു 
നമ്മുക്കോടി പോകണം,
കണ്ണീര്‍ ചുവയുള്ള
തെരുവുകളുള്ള 
ചുണ്ടുകള്‍ ചൂണ്ടുകളെ
അടക്കി ഭരിയ്ക്കുന്ന 
നിന്റെ രാജ്യത്തേക്ക്...

5 comments:

  1. ശരീരം വലിച്ചെറിഞ്ഞ് ഒരു ഒളിച്ചോട്ടം ...!

    ReplyDelete
  2. അവിടെ പകലും രാവുമില്ല

    ReplyDelete
  3. നല്ല കവിത


    ശുഭാശംസകൾ.....








    ReplyDelete
  4. അരുത് റീമാ.....ജീവിതത്തില്‍ നിന്ന് ഒളിച്ചോടരുത്........

    ReplyDelete
  5. നന്നായിട്ടുണ്ട് വരികള്‍,റീമ

    ReplyDelete

There was an error in this gadget