Thursday, October 16, 2014

കയ്പ്പ്

നിന്‍റെ മനസമ്മതത്തിന്
വിളമ്പിയ
നാരങ്ങാഅച്ചാറിനു
തീരെ കയ്യ്പ്പായിരുന്നു, 

ഒരു അച്ചാറ് പോലും
മര്യാദയ്ക്ക്
പറഞ്ഞുണ്ടാക്കിക്കാന്‍ 
അറിയാത്തവന്‍
എങ്ങനെ
കല്യാണം കഴിക്കുമെന്നോര്‍ത്തു
അന്ന് ഞാന്‍ ഉറങ്ങിയില്ല, 

പിന്നീടുള്ള 
ഓരോ ദിവസങ്ങളിലും
നിന്‍റെ കുട്ടിത്തം,
ഉത്തരവാദിത്തമില്ലായ്മ,
മറവി ,
മടി,
കുന്തം,
കുടചക്രം അങ്ങനെ 
തെറ്റുകളുടെ
പൊട്ടും പൊടിയും
ചെകഞ്ഞിട്ട് ഞാന്‍  ഉറക്കം കളഞ്ഞു,

കരയുന്ന കുഞ്ഞിന്റെ
വായിലേക്ക്
മുല തിരുകി വെച്ചു,
തിരിഞ്ഞു കിടന്നുറങ്ങുന്നവനെ,
നോക്കി വീര്‍പ്പിട്ടു 
രാത്രികള്‍ ഞാന്‍ പകലാക്കി,  

ആ സമയമെല്ലാം നീയവളെ വിളിച്ച് 
പുന്നാരം പറഞ്ഞു, 
എന്നെ വിളിച്ചിരുന്ന ചെല്ലപേരുകളെല്ലാം
ആ മൂശേട്ട കട്ടോണ്ട് പോയി,
പകല്‍ മുഴുവന്‍ 
ഞാന്‍ തരിവറ്റിറങ്ങാതെ
വറ്റി വരണ്ടപ്പോള്‍ 
നീയും അവളും 
നക്ഷത്രംകൊറിച്ച് നടന്നു, 

അതൊക്കെ പോട്ടെ 

നിന്റെ മനസമ്മതത്തിന്റെ അച്ചാര്‍
 എങ്കിലും,
"എന്റെ ചെക്കാ" 
ഇത്ര കയ്ച്ച് പോയല്ലോ?

5 comments:

  1. തെറ്റുകളുടെ പൊട്ടും പൊടിയും ചികയുന്നവര്‍ക്ക് ...

    ReplyDelete
  2. അച്ചാറിൽ നിന്ന് തുടങ്ങിയതും പറഞ്ഞതും ഒക്കെ മനസ്സിലായി.
    പക്ഷെ അവസാനം ആ അച്ചാറ് കോരിയൊഴിച്ചത് എന്തിനാന്ന് മനസ്സിലായില്യ.

    ഇതിനും പേര് കവിത എന്നാണോ? ദൈവേ...

    ReplyDelete
  3. അച്ചാറില്ലാതെ എന്ത് കല്ല്യാണം :)

    ReplyDelete
  4. അച്ചാറിന്റെ കയ്പ്പിൽ പഴയ മധുരങ്ങൾക്ക് , മധുരം കൂടുമോ...? :)

    കവിത കൊള്ളാം റീമ ....

    ReplyDelete
  5. കയ്ക്കുന്നില്ല

    ReplyDelete