Monday, January 12, 2015

"കരഞ്ഞു കൊണ്ടോടുന്ന വണ്ടി"

ആരോ ചങ്ക് പൊട്ടാറായി
അകത്തു കിടപ്പുണ്ട്,

അല്ലെങ്കില്‍ കൈയൊ കാലോ
ഉരിഞ്ഞു തീര്‍ന്ന് 
നെഞ്ചിടിപ്പ് കൂടി 
ചോര വാര്‍ന്ന്,

അതുമല്ലെങ്കില്‍,
ശ്വാസം തീര്‍ന്ന്,

ആരെയായാലും,
എന്തായാലും,
എവിടെയായാലും,

എടുത്തു കൊണ്ടോടുമ്പോള്‍
ഇത്ര നെഞ്ചലച്ചു കരയാന്‍
ഇടതോ വലതോ?
"കരഞ്ഞു കൊണ്ടോടുന്ന വണ്ടി"
എവിടാണ് നിനക്കിത്ര വലിയ ഹൃദയം?

10 comments:

  1. ഹൃദയം തന്നെ പ്രശ്നം.
    നന്നായിരിക്കുന്നു.

    ReplyDelete
  2. നല്ല ചിന്ത ആശംസകൾ

    ReplyDelete
  3. ആംബുലൻസ് എപ്പോഴും മാറ്റി വച്ച ഓരോരോ വ്യത്യസ്ത ഹൃദയത്തിൽ ആണല്ലോ ഓട്ടം സുന്ദരം

    ReplyDelete
  4. വേറിട്ട്‌ സഞ്ചരിച്ച വരികൾ...ആശംസകൾ

    ReplyDelete
  5. സ്നേഹം സഖീ..ചിന്തയ്ക്ക്!

    ReplyDelete
  6. വലിയ ഹൃദയത്തിൽ നിന്നു വന്ന ചെറിയ കവിത...

    ReplyDelete
  7. ഒരിക്കലും മറക്കാനാവാത്ത ഒരു ആംബുലൻസ്‌ ഓർമ്മ ഉണ്ട്‌.

    ReplyDelete
  8. ഓരോ വണ്ടിയും കരഞ്ഞുകൊണ്ടോടുന്നതു കാണുമ്പോള്‍.. അതിനുള്ളിലൊരു ജീവന്‍ പിടയുന്നുണ്ടെന്ന ഓര്‍മ വേദനാജനകം തന്നെയാണെപ്പോഴും....

    ReplyDelete
  9. നല്ല കാഴ്ച പാടുകൾ....

    ReplyDelete