
ഞാനൊരു യാത്ര പോയീ,
പിച്ച വെച്ച
ഊടുവഴികളിലൂടെ.
ഓടികളിച്ച്,
വേര്‍ത്തോലിച്ചു,
ചളിയില്‍ പുതച്ച്,
പ്രിയതോഴിയുമൊത്തു,
ഓണപൂക്കള്‍ തേടീ,
ഓണത്തുബികളെ പിടിച്ചു,
ചിരിച്ചു,കളിച്ചു,പിണങ്ങി,
നന്മ മാത്രം മനസിലേന്തി,
അമ്മയുടെ ഓമനയായീ,
അച്ഛന്റെ സ്വപ്നമായീ,
മുത്തശി തന് കുരുന്നായീ,
പിന്നിട്ട വഴിയിലൂടെ
ഒരു മടക്കയാത്ര..
സ്വപ്നത്തിന് പാതിയില്‍
കൌമാരത്തിന് നെഞ്ജിലേക്ക്...
കൊതിപ്പിച്ച പാട്ടിന്റെ
ശീലുകള്‍ തേടീ,
കണ്ണിലെ കനകങ്ങള്‍
ചുവപ്പിച്ചു,
ലജ്ജയില്‍ പൊതിഞ്ഞു,
സ്വപ്നങളെ
നെഞ്ചോടു ചേര്‍ത്ത്,
പരിഭവങ്ങളെ പരിണയിച്ച
തോഴന്റെ
ഹൃദയത്തിലേക്കൊരു
പ്രണയയാത്ര ..
കഞ്ചിമ്മി തുറന്നപ്പോള്‍
ഞാനിന്നെന്
യൌവനത്തിന് വഴിത്താരയില്‍,
ഒരു സ്നേഹകടലിന്‍ തീരത്ത്,
അതില്‍ വിരിഞ്ഞ
കുഞ്ഞിത്തിരകളുടെ,
കുസൃതിയെ കൊണ്ജിച്ചു,
ചിരിച്ചു,കളിച്ചു,
പിണങ്ങി,കരഞ്ഞു,
പിണക്കങ്ങള്‍ക്ക്
മഴവില്ലിന് നിറം തന്ന
തോഴിയെ മറന്ന്,
ഹൃദയത്തെ ത്രസിപ്പിച്ച
ഗായകന്റെ ഗാനം മറന്ന്,
പഴകഥയെല്ലാം
ഓര്മ തന് ഭാണ്ട്ത്തിലാക്കി,
അവര്‍ക്കായ് മാത്രം
ഇനിയീ യാത്ര..