Friday, July 31, 2009

നക്ഷത്രകണ്ണുള്ള തച്ചന്‍



മാറാലകെട്ടിയ മനസ്സിന്‍റെ ഉള്ളറകളില്‍ നിന്ന്
കവിത പടിയിരങ്ങിയിരിക്കുന്നു.

ഏദേന്‍തോട്ടത്തിലെ ആപ്പിള്‍ മരത്തിലും
അതിനെ ചുറ്റിയ സര്‍പ്പത്തില്‍ ദ്രംഷ്ടയിലും
തേടി ഞാന്‍...കണ്ടതോ?
ആദ്യപാപത്തിന്‍ കദനങ്ങള്‍.

സോളോമന്റെ മുന്തിരിപടര്‍പ്പുകളിലും,
ജരുസേലേം കന്യകമാരുടെ കിനാവുകളിലും
പരതി ഞാന്‍..കണ്ടതോ?
തീവ്രപ്രണയത്തിന്‍ തേങലുകള്‍.

ചാവുകടലിനു കുറുകെ പോയ ജനതയുടെ
കണ്ണിലും,നോഹയുടെ പെട്ടകത്തിലേക്കും
നോക്കി ഞാന്‍ ...കണ്ടതോ?
പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍

ബദ്ലെഹമിലെ മഞ്ഞുമൂടിയ താഴ്വരയിലും,
വാനില്‍ ഉദിച്ച നക്ഷത്രത്തില്‍ ശോഭയിലും
തിരഞ്ഞു ഞാന്‍..കണ്ടെതോ?
പിറവിയുടെ ആനന്ദാശ്രൂ,

സക്കെവുസിന്റെ ചുന്ഗപണത്തിലും
മഗ്ദലേനയുടെ സുഗന്ധദ്രവ്യങളിലും
കവിതയില്ല..ഉള്ളതോ?
കുറ്റബോധവും,അടക്കിയ വിങ്ങലുകളും.

പിന്നെയെന്‍റെ കവിതയെവിടെ?
മുപ്പതു വെള്ളിക്കാശിന്‍ കിലുക്കത്തിലോ?
പീലാത്തോസ് കൈകഴുകിയ വെള്ളത്തിലോ?
ഗാഗുല്ത്തായിലെ മരകുരിശിലോ?

കണ്ടില്ല ഞാനെങും എന്‍റെ കവിതയെ.
പോയിരിക്കുന്നു..എവിടെയ്ക്കോ.
കണ്ണീരുമായീ ഞാന്‍ പിന്നെയും അലയവേ,
ഉളിയുടെ ശബ്ദം.....
എന്റെ തച്ചന്റെ പുരയില്‍ നിന്ന്.

അപ്പോള്‍ കുരിശോ?
ഇല്ല ....അവനു മരണമില്ല.
നക്ഷത്രകണ്ണുള്ള തച്ചന്‍ കടയുന്നത് എന്‍റെ ജീവിതമാണ് .
എന്‍റെ ജീവിതം തന്നെ അല്ലെ എന്‍റെ കവിത?

1 comment:

  1. അപ്പോള്‍ ആ കുരിശോ?
    ഇല്ല ....അവനു മരണമില്ല.
    നക്ഷത്രകണ്ണുള്ള തച്ചന്‍ കടയുന്നത് എന്‍റെ ജീവിതമാണ് .
    എന്‍റെ ജീവിതം തന്നെ അല്ലെ എന്‍റെ കവിത?
    nalla varikal....

    ReplyDelete