Thursday, June 24, 2010

ഒരു കുഞ്ഞുനോവ്


കപ്പിലെ ഉണര്‍വിലേക്ക്
ഊളയിടുമ്പോള്‍ ഓര്‍ത്തില്ല,
പച്ചപുതപ്പു വാരി പുതച്ച
മലനിരകളെ ,
കിളുന്തുഇലകള്‍ പറിച്ചെടുത്ത
തഴബിനെ ,
ഉണക്കി പൊടിച്ചു ഇപ്പരുവമാക്കിയ
കൂറ്റന്‍യന്ത്രത്തെ,
വായുടെയും കപ്പിലേക്കുമുള്ള
യാത്രയില്‍ ഓര്‍ത്തതിത്ര മാത്രം,
കുഞ്ഞിലകളെ?
നുള്ളിയെടുത്തപ്പോള്‍
നൊന്തുവല്ലേ നിങ്ങള്‍ക്ക്?

4 comments:

  1. മൂന്നാറില്‍ പോയി വന്നേ ഉള്ളൂ.
    പച്ചപുതപ്പു വാരി പുതച്ച മലനിരകളും,
    കിളുന്തുഇലകള്‍ പറിച്ചെടുത്ത കൈകളും കണ്ടുവെങ്കിലും
    ആ നോവ്‌ മാത്രം അറിഞ്ഞില്ല.



    അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക.

    ReplyDelete
  2. നൊന്തു ഒരുപാട് നൊന്തു

    ReplyDelete
  3. എല്ലാ സുഖങ്ങളുടെ പുറകിലും ഒരിത്തിരി വേദന കാണും

    ന്നിട്ട് ചായകുടി നിർത്തിയോ ചേച്ചി

    ReplyDelete