കവിതയുടെ കൊളാഷ്
കനല്‍ പോല്‍ കത്തി-
യെരിഞ്ഞ നിനവും,
കരി പുരണ്ടു കറ-
പിടിച്ച കനവും,
കാലം കൈത്തിരി
തെളിച്ച പുഞ്ചിരിയും,
മുഖം മറച്ച മനസ്സില്‍
നിന്നുതിര്‍ന്ന ഗദ്ഗദവും,
കണ്ണില്‍ നിന്നടര്‍ന്ന
നനവിന്റെ തുള്ളികളും,
ചിരിപ്പൂക്കളാല്‍
ചിറകു വിടര്‍ത്തിയ
ചില നേരങ്ങളും,
മനസ്സില്‍ നിറം
കൊണ്ട ചിന്തകളും
മറുപുറത്തെ നിറം
കെട്ട ചിന്തിതങ്ങളും,
ഹൃത്തില്‍ ചുരന്ന
വാത്സല്യകണങ്ങളും,
കണ്ണില്‍ കത്തിയ
പ്രണയാഗ്നിയും,
പിന്നീട് മറവിയില്‍
മരവിച്ചു പോയ നമ്മുടെ
പ്രണയത്തിന്റെ പ്രേതവും.
ഇതെല്ലാം ചേര്‍ന്നതോ.....
നീയെനിക്ക് വരച്ചു തന്ന
കവിതയുടെ കൊളാഷ് ?
varachu thanna pon-
ReplyDeletevelichamee randu
mezhu thiri swayam
erinhu thannatho..?!
-nice..
നൈസ് ...
ReplyDeleteവായനാസുഖം നല്‍കുന്ന വരികള്‍.അഭിനന്ദനങ്ങള്‍!
ReplyDeleteകൊള്ളാം
ReplyDeleteകൊളാഷ്
ReplyDeletekollaam...still some structural problems.....u can write in a diffrent way instead of using old symbols and traditional views.........
ReplyDeleteall the best....
നന്ദി............
ReplyDeleteHai Chechi, Kollam..... But vakkukalude ghatana onnu sradhichal kurachukoodi nannavumayirunnu...
ReplyDeleteKindly try to spent somemore time .... u will get a bright future in the poetic world.