Friday, July 9, 2010

വാവയ്ക്കായി

ഉരുവായില്ല നീയെന്‍
ഉദരത്തിന്‍ ഇരുട്ടില്‍,
എങ്കിലും,അമ്മയായില്ലേ

വാവേ ഞാന്‍

നിനക്കെന്നുമെന്നും?

തന്നതില്ല നീയെനിക്ക്

നിന്‍ പിഞ്ഞിലം കാലിന്‍

മൃദുലമാം നോവുകള്‍,
എങ്കിലുമന്യയായതില്ല
ഞാന്‍ നിന്‍ കൊഞ്ഞലിന്‍

പാതയില്‍.

നോവിച്ചില്ല നീയെന്‍

അസ്ഥികള്‍ ഒന്നുമേ,

എങ്കിലും,നൊന്തതല്ലോ

ഈ ഇടുപ്പെല്ലും

നിന്‍ സ്നേഹത്തിന്‍

പേറ്റുനോവിനാല്‍.

നുകര്‍ന്നതില്ല നീയെന്‍

മുലപ്പാലിന്‍ മധുരമൊന്നും,
എങ്കിലും,ചുരക്കുന്നു

നിന്നെയോര്‍ക്കുബോളീ
അമ്മ തന്‍ മാറിടം.


ഒരു നുള്ള് ഇങ്ക്
പോലും തന്നതില്ല

ഈ കൈകളാല്‍

എങ്കിലും,കടിക്കുന്നു

മെല്ലെ നീയെന്‍ വിരല്‍

തുമ്പില്‍ എന്നുമേ.

ഒരു ചെറുകബിനാല്‍

തച്ചതില്ല ഞാന്‍ നിന്‍

കുരുബിന്‍ സൗഭഗം,
എങ്കിലും,ചിരിച്ചുവല്ലോ

ഞാന്‍ കനവില്‍ എന്നും

നിന്‍ കുരുബിനൊപ്പം.

ആ കുഞ്ഞിളം മേനിയില്‍

ഒരു തുടം എണ്ണ തേയ്ക്കുവാന്‍

ആയില്ലിനിക്കെങ്കിലും,
എന്‍ തൊടിയിലെ

കിണറൂവെള്ളം പോലും

തുള്ളുന്നു ആ ഓര്‍മയില്‍,

ചൂണ്ടിയില്ല ഈ
വിരലുകളാ അമ്പിളിതന്‍

നേര്‍ക്കെങ്കിലും ,
കാണുന്നു ഞാനാ വെണ്മയില്‍

നിന്‍ പാല്‍പുഞ്ചിരി

തന്‍ ശേലുകള്‍.


ഒരു താരാട്ടിന്‍ ശീലിനാല്‍

നിന്നെ തലോടുവാനീ ജന്മം

കഴിഞ്ഞതില്ലെങ്കിലും,
അമ്മയായില്ലേ വാവേ

ഞാന്‍ നിനക്കെന്നുമെന്നും?

12 comments:

  1. Good one.. I felt some resemblance some other poetry but I don't remember it.. But this is good.. keep it up

    ReplyDelete
  2. പിഞ്ഞിലം കാലിന്‍ ..
    പിഞ്ഞിളം അല്ലേ ശരി?

    മാതൃസ്നേഹത്തിന്റെ കടുത്ത നിറച്ചാര്‍ത്തുകള്‍. വളരെ മനോഹരമായിട്ടുണ്ട്.

    ReplyDelete
  3. അമ്മയായില്ലേ വാവേ
    ഞാന്‍ നിനക്കെന്നുമെന്നും?..
    മാതൃസ്നേഹത്തിന്‍റെ മഹത്വം എത്ര വര്‍ണ്ണിച്ചാലും മതിവരില്ല...
    കവിത പെരുത്തിഷ്ടായി...

    ReplyDelete
  4. കൊള്ളാം നന്നായിട്ടുണ്ട്...

    ReplyDelete
  5. നന്ദി ഈ സ്നേഹത്തിന്

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഒന്ന് പതിയെ ഈ വഴിയില്‍ നടന്നു. കരിയിലകള്‍ ഇളകാതെ നോക്കണം, പിന്നില്‍ വരുന്നതാരെന്നറിയണം. ഇനിയും വന്നു നോക്കാം. നല്ല വരികളില്‍ , നല്ല വഴികളില്‍ നടക്കാന്‍ കഴിയട്ടെ.

    ReplyDelete
  8. നന്ദി സി പി സര്‍....സര്‍ ഈ വഴി നടന്നത് എന്റെ പുണ്യം..ഇനിയും വരണേ

    ReplyDelete