Wednesday, September 15, 2010

"മൗനമോഹങ്ങള്‍"




നഗരത്തിരക്കില്‍ അലിഞ്ഞോ-
ഴുകുബോഴും കണ്‍കോണിലൊരു-
തരി കവിത എനിക്കായ്‌
ചിരിക്കണം,

പട്ടണപൊങ്ങച്ചങ്ങള്‍ കാതില്‍
പെരുമ്പറ കൊട്ടുബോഴും
കാതില്‍ ഇന്ന് കേട്ട ശീലുകള്‍
താളം തീര്‍ക്കണം,

തെരുവോര കാഴ്ചകളില്‍
കണ്ണുളുക്കി നിന്നാലും
ആ ശീലിന്‍ ഈണത്തിലെന്‍
ഹൃദയം നൃത്തമാടണം,

കണ്ണുകള്‍ കഥപറഞ്ഞുറ-
ങ്ങുബോഴും കനവില്‍
രണ്ടു വരികള്‍ എനിക്കായ്‌
കരഞ്ഞു കൊണ്ടുപിറക്കണം,

ബന്ധനങ്ങളുടെ വറചട്ടിയില്‍
എരിഞ്ഞു മൊരിയുബോഴും
ചിരിച്ചു കൊണ്ടെനിക്കു
കവിത ചൊല്ലണം,

കരയിപ്പിച്ച നിമിഷങ്ങളെ
കാലം തിരിച്ചു വെച്ചെനിക്ക്
ഒരു പൊട്ടിച്ചിരിയില്‍
മുക്കി താഴ്ത്തണം ,

ഇനിയും കരയിക്കാന്‍
കാതോര്‍ത്തിരിക്കും
കാലത്തേ കബളിപ്പിച്ചെനി-
ക്കൊരു പെരുംകള്ളിയാവണം,

ഒരു തരുവിന്‍ ചാരെ നിന്‍
പ്രണയചൂടില്‍ നിനവിലാഴു-
ബോഴും എനിക്കിപ്പെഴും
ഞാനായിതന്നെ തുടരണം,

നിനക്ക് ഞാനും എനിക്ക് നീയും
എന്നാകിലും മനസ്സെപ്പോഴും
ഏകാകിയായി തന്നെ പറക്കണം,

കാലമെത്ര നരച്ചുചുളുങ്ങിയാലും
ആ നക്ഷത്രകണ്‍കളിലെ കവിത
എനിക്കെന്നും പകര്‍ത്തി
എഴുതി കൊണ്ടേയിരിക്കണം...

16 comments:

  1. കാലമെത്ര നരച്ചുചുളുങ്ങിയാലും
    ആ നക്ഷത്രകണ്‍കളിലെ കവിത
    എനിക്കെന്നും പകര്‍ത്തി
    എഴുതി കൊണ്ടേയിരിക്കണം...

    adipoliiiiiiii

    ReplyDelete
  2. നന്ദി കിച്ചാമണി ................[:)]

    ReplyDelete
  3. ലളിതമായ വരികളിലൂടെ നാട്യങ്ങളില്ലാത്ത ഒരു കവിത.

    എന്നും, എപ്പോഴും ചിരിച്ചുകൊണ്ടുതന്നെ കവിത ചൊല്ലാന്‍ കഴിയട്ടെ.

    ReplyDelete
  4. കൊള്ളാം...ആശംസകള്‍

    ReplyDelete
  5. ജന സമുദ്രതിനിടയിലും ഒറ്റയ്ക്ക് പറക്കുന്ന പക്ഷിയായിരിക്കാന്‍..
    എഴുത്തുകാര്‍ക്ക് കഴിഞ്ഞേക്കും..ഇത്തരം ഭ്രമങ്ങള്‍ പക്ഷെ നമ്മെ ജീവിപ്പിക്കുമോ..?

    ReplyDelete
  6. എല്ലാവര്ക്കും ഹൃദയത്തില്‍ നിന്ന് നന്ദി.....

    ReplyDelete
  7. This post is being listed by Keralainside.net.This post is also added
    in to favourites[തിരെഞ്ഞെടുത്ത പോസ്റ്റുകൾ] category..
    visit Keralainside.net.- The First Complete Malayalam Flash Agregattor
    thank you..

    ReplyDelete
  8. ഒടുവില്‍ എകാകിനിയാകും;
    പല ഒഴുകലുകള്‍ക്ക് ശേഷം.
    കൂടെ കവിത.
    നന്നായി.

    ReplyDelete
  9. ചിരിച്ചു കൊണ്ടെനിക്കു
    കവിത ചൊല്ലണം,
    പെരുംകള്ളിയാവണം,
    ഞാനായിതന്നെ തുടരണം,
    ഏകാകിയായി തന്നെ പറക്കണം,
    പകര്‍ത്തി
    എഴുതി കൊണ്ടേയിരിക്കണം...
    കൊള്ളാം.
    അങ്ങനെ തന്നെയാവട്ടെ.
    നല്ല കവിത
    ആശംസകൾ

    ReplyDelete
  10. നന്നായിരിക്കുന്നു...

    ആശംസകൾ....

    ReplyDelete
  11. nanayittundu
    thudarnnu ezhuthuka
    orupadu vayikkuka

    ReplyDelete
  12. dont be so much into yourself :)
    simple and nice one....

    ReplyDelete