Monday, January 24, 2011

മഞ്ചാടി മണികള്‍


വക്കുടയാത്ത
വാക്കുകളടുക്കി
കൊട്ടാരം പണിഞ്ഞാല്‍
നിറം പൂശാന്‍ നൂറുതുടം
നിറം കടം തരാമെന്നു
ഒരു മഞ്ചാടി,

സ്വപ്നം കൊണ്ട് ഊയല്‍
കെട്ടാന്‍ സ്വപ്നത്തേക്കാള്‍
സുഗന്ധമുള്ള വല്ലരിയുമായി
ഒരു കുഞ്ഞുമഞ്ചാടി,

കടലിനാഴം ഹൃദയത്തില്‍
ഒളിപ്പിച്ചു,
അതിന്മേല്‍ ആഴത്തില്‍
പൊട്ടിച്ചിരിച്ചു
വേറൊരു മഞ്ചാടി,

കരയാതുറങ്ങിയാല്‍
കവിത എഴുതാന്‍
കണ്ണീരു കടം തരാമെന്നു
ചിരിച്ചു ചൊല്ലി
ഒരു ചിരിമഞ്ചാടി,

ഇത്രമേല്‍ വാക്കുകള്‍
നിരത്തി വെച്ച്,
ഇത്രമേല്‍ സ്വപ്നങ്ങള്‍
പടര്‍ത്തിയിട്ട്,
ഇത്ര മേല്‍ ആഴത്തിലെന്നെ
പൊട്ടിച്ചിരിപ്പിച്ച
മഞ്ചാടിമണികളെ.....

കവിത പിറക്കുന്നത്
കരളിലാണോ
എന്ന് കൌതുകം കൊണ്ട
നിങ്ങളുടെ കണ്ണുകള്‍
മാത്രമാണ്,
ഇന്നെന്‍റെ ഏറ്റം
പ്രിയപ്പെട്ട കവിത.....


(മഴപോലെ തൊട്ട സ്നേഹങ്ങള്‍ക്ക്,എന്റെ കൂട്ടുകാര്‍ക്ക്)

17 comments:

  1. മഞ്ചാടി മണികള്‍
    എന്നും കൂട്ടുണ്ടായിരിക്കട്ടെ
    ..ഒരു കുട്ടിക്കാലത്തിന്റെ
    ഓര്മ പോലെ ..
    എഴുതി തീര്‍ക്കാത്ത
    കവിത പോലെ :)

    ReplyDelete
  2. നന്നായി മഞ്ചാടിക്കവിത.

    ReplyDelete
  3. കരയാതുറങ്ങിയാല്‍
    കവിത എഴുതാന്‍
    കണ്ണീരു കടം തരാമെന്നു
    ചിരിച്ചു ചൊല്ലി
    ഒരു ചിരിമഞ്ചാടി,

    :)

    ReplyDelete
  4. ഓര്‍മ്മയുടെ പവിഴച്ചെപ്പില്‍
    എന്നെന്നും കാത്തുസൂക്ഷിക്കാന്‍
    ഉടഞ്ഞ വളപ്പൊട്ടുകളുടേയും,
    പെറാത്ത മയില്‍‌പ്പീലിയുടേയും
    കൂടെസൂക്ഷിക്കാന്‍
    കുറേ മഞ്ചാടിക്കുരുക്കള്‍..!

    ReplyDelete
  5. ഈ മഞ്ചാടിമണികള്‍ എന്നും ജീവിതത്തില്‍ കൂട്ടായിരിക്കട്ടേ...ആശംസകള്‍....

    ReplyDelete
  6. കവിത പിറക്കുന്നത്
    കരളിലാണോ
    എന്ന് കൌതുകം കൊണ്ട
    നിങ്ങളുടെ കണ്ണുകള്‍
    മാത്രമാണ്,
    ഇന്നെന്‍റെ ഏറ്റം
    പ്രിയപ്പെട്ട കവിത.....

    അതെ ഈ കവിത എനിക്കും പ്രിയപ്പെട്ടതായി
    മഞ്ചാടി മണികള്‍ ...ഓര്‍മ്മകളിലെ പ്രണയ ത്തുള്ളി കള്‍ തന്നെ ...ആശംസകള്‍....

    ReplyDelete
  7. മഞ്ചാടി മണികളും, കുന്നിക്കുരുകളും നമ്മുടെ മനസ്സിലെന്നും നിറം മങ്ങാത്ത ബാല്യകാല സ്മരണകളില്‍ ഒന്നായി എന്നും നിലനില്‍ക്കുന്നു...അതുപോലെ ഈ മനോഹരമായ കവിതയും എല്ലാവരുടെയും മനസ്സില്‍ നിറം മങ്ങാതെ നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു....എല്ലാ നന്മകളും ഉണ്ടാവട്ടെ കാലത്തിന്റെ പുതിയ കവിയിത്രിക്ക്.....!!!
    എന്നെന്നും പ്രാര്‍ത്ഥനയോടെ ലക്ഷ്മി നായര്‍

    ReplyDelete
  8. വാക്കുകളുടെ വക്കുടയാതെ പണിത ഒരു കവിത

    ReplyDelete
  9. ഈ കവിത ഞാനെടുക്കട്ടെ? തണലിലേക്ക്?

    ReplyDelete
  10. നല്ല കവിത, അത് മഞ്ചാടി കവിത.

    ReplyDelete
  11. വായിച്ചറിഞ്ഞ എല്ലാ മഞ്ചാടികള്‍ക്കും കുന്നോളം സ്നേഹം...

    സി പി സര്‍ തണലിലേക്ക് എന്റെ കവിത വരുന്നതില്‍പരം സന്തോഷം എന്താണ്...ഒരുപാട് നന്ദി..

    ReplyDelete
  12. നന്നായിട്ടുണ്ട്...ആശംസകൾ

    ReplyDelete
  13. poetry of small things. big thoughts on small lives. good. defenitly it is a good poem.

    ReplyDelete
  14. kollaam ee manchjaaadi..chinthakal....

    ReplyDelete
  15. നന്നായിട്ടുണ്ട്.............
    ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete
  16. നന്നായി ...

    ഇപ്പൊ കൂട്ടത്തില്‍ കാണുന്നെ ഇല്ലല്ലോ ..

    ReplyDelete
  17. മഞ്ചാടിക്കുരുകൾ കൂട്ടിനുണ്ടായിരുന്ന ഒരു ബാല്യത്തിന്റെ ഓർമ്മകൾ മടങ്ങിവന്നതുപോലെ. നല്ല കവിത.

    ReplyDelete