പിന്തിരിഞ്ഞോടുന്ന
തെരുവുകളുടെ
പിറകെ പായാന്‍ വിടാതെ
വികൃതിയായ മനസ്സിനെ
ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍,
തിക്കി തിരക്കി കയറി വരും
കനച്ച വിയര്‍പ്പുമണമുള്ള ഓര്‍മ്മകള്‍.
നേരിയ സ്പര്‍ശന സുഖത്തിന്‍റെ
ആലസ്യത്തില്‍ മയങ്ങി മയങ്ങി
ഒട്ടിച്ചേര്‍ന്നു നില്ക്കും,
എത്ര കനപ്പിച്ചു നോക്കിയാലും,
ഒച്ചയിട്ടാലും,
നാണമില്ലാത്ത മട്ടില്‍,
പുഴുവരിക്കും പോലെ
ഇഴഞ്ഞിഴഞ്ഞു അറപ്പുണ്ടാക്കി,
ചെകിടിച്ച ഓര്‍മ്മകളില്‍
നിന്നോടി മറയാന്‍,
ഒരു "സഡന്‍ ബ്രേക്ക്"
ചേര്‍ത്ത്പ്പിടിച്ച
മനസ്സെപ്പോഴും
ആഗ്രഹിച്ചു കൊണ്ടിരിക്കും,
ഓടിയിറങ്ങിയാല്‍
ഒരു നിമിഷത്തിന്‍ വേഗതയില്‍,
ഒരൊറ്റ കുതിപ്പില്‍,
വാരിയെടുത്ത് കൊണ്ടു
പോകുമെന്നെനിക്കറിയാം,
എന്റെ പുളയുന്ന ഓര്‍മ്മകളെ
നിന്റെ ചിരിയുടെ
"ഡബിള്‍ ബെല്‍"
ഓടിയിറങ്ങിയാല്‍
ReplyDeleteഒരു നിമിഷത്തിന്‍ വേഗതയില്‍,
ഒരൊറ്റ കുതിപ്പില്‍,
വാരിയെടുത്ത് കൊണ്ടു
പോകുമെന്നെനിക്കറിയാം,
എന്റെ പുളയുന്ന ഓര്‍മ്മകളെ
നിന്റെ ചിരിയുടെ
"ഡബിള്‍ ബെല്‍"
ഡബിള്‍ അഭിനന്ദനങ്ങള്‍ ....
പിന്തിരിഞ്ഞോടുന്ന
ReplyDeleteതെരുവുകളുടെ
പിറകെ പായാന്‍ വിടാതെ
വികൃതിയായ മനസ്സിനെ
ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍,
തിക്കി തിരക്കി കയറി വരും
കനച്ച വിയര്‍പ്പുമണമുള്ള ഓര്‍മ്മകള്‍.
നന്നായിരിക്കുന്നു ചേച്ചി ...ഒരു ചെറിയ ഇടവേളക്കു ശേഷം ...നന്നായി എഴുതി
ആശംസകള്‍
കൊള്ളാം റിമ
ReplyDeleteപ്രണയാര്‍ദ്രം
മനോഹരം
നല്ലകവിത
ReplyDeleteനല്ല കവിത..വരികളിലുള്ള ആസ്വാദനത്തിന്റെ ഇരട്ടവശങ്ങള്‍ ഹൃദ്യം.
ReplyDeleteറീമ ,ഒരു ഡബിള്‍ബെല്‍ കൊടുക്കുന്നു.
ReplyDeleteനന്ദി :)
ReplyDeleteചെവികളില്‍ വണ്ടിയിരമ്പുന്നു......ഓര്‍മ്മകളും.....
ReplyDeleteനല്ല കവിത.
ReplyDeletemanoharamayittundu...... aashamsakal..........
ReplyDeleteഓര്‍മ്മകളെ,
ReplyDeleteപുളയുന്ന ചിരിയുടെ "ഡബിള്‍ ബെല്‍
:)
നന്ദി നന്ദി നന്ദി..........
ReplyDeleteറീമ യുടെ എല്ലാ കവിതകളും ഞാന്‍ മുടങ്ങാതെ വായിക്കാറുണ്ട്.....കഥകളും കവിതകളും എഴുതാന്‍ ഉള്ള കഴിവ് കിട്ടുക എന്നത് ദൈവത്തിന്റെ വരദാനം ആണ്....അത് രീമയില്‍ വേണ്ടുവോളം ഈശ്വരന്‍ നല്‍കിയിട്ടുണ്ട്....ഇതുപോലെ ഹൃദയസ്പര്ശിയായ ഓരോ ജീവിത കഥകളും കവിതകള്‍ ആയി ഇനിയും പിറക്കട്ടെ....സുഗതകുമാരിയെ പോലെ മലയാളം കണ്ട മറ്റൊരു നല്ല കവിയിത്രി ആയിത്തീരട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥതയോടെ ആഗ്രഹിക്കുന്നു.....എല്ലാ ആശംസകളും വളര്‍ന്നു വരുന്ന ഈ കവിയിത്രിക്ക്....
ReplyDeleteനന്ദി,,,
ReplyDelete