Thursday, May 5, 2011

പെയ്തു പെറുത്തത്





"ചുമ്മാ കൊറിച്ചോ കൊച്ചെ "
എന്ന് പറഞ്ഞല്ലേ,പെയ്തു
ചോന്ന മുത്തെല്ലാം
കുമ്പിള് കുത്തി തന്നത്?

ഈ കണ്ട തെങ്ങിന്റെ
മണ്ടയോന്നും പോരാഞ്ഞു
ഇന്നലെ പാതിരാവില്‍
ഇത്രയുംപോന്ന മിന്നലുകളെല്ലാം
എന്റെ നെഞ്ചിലേക്ക് തന്നെ
വലിച്ചെറിയേം ചെയ്തു.

കുത്തുന്ന കുളിര്
കൊണ്ട് മനസ്സിന്റെ
മതിലെല്ലാം തച്ചുടപ്പോഴേ
ചോദിച്ചതാണ്,
ഇതിനി ആര് തിരിയെ
കെട്ടിപൊക്കുമെന്ന്?

ഇങ്ങനെയീ
ജനാലയ്ക്കല്‍ വന്നെത്തി
നോക്കുന്നത്,
തലയ്ക്കു കിഴുക്കാന്‍
ചാറി തൂവി വരുമെന്നറിഞ്ഞു
തന്നെയാണ്.

തിരികേയെത്താമെന്നു
പറഞ്ഞു പെയ്തു തീരുമ്പോള്‍
കണ്ണ് കലങ്ങുന്നത്,
നാളെ വരുബോള്‍
കൂടെ നിറഞ്ഞു തൂവാനാ..


ദെ മഴയെ.............
ചുമ്മാ "മഴ ...........മഴ"
എന്ന് പെയ്തു തോരാന്‍
എനിക്ക് വയ്യ..
നാളെയും വന്നെന്നെ
നനച്ചു പോയില്ലെങ്ങില്‍
പിടിച്ചുകെട്ടി
കരളിലൊരു കുട്ടയിട്ടു മൂടും,
പറഞ്ഞേക്കാം...

16 comments:

  1. ദെ മഴയെ.............
    ചുമ്മാ "മഴ ...........മഴ"
    എന്ന് പെയ്തു തോരാന്‍
    എനിക്ക് വയ്യ..
    നാളെയും വന്നെന്നെ
    നനച്ചു പോയില്ലെങ്ങില്‍
    പിടിച്ചുകെട്ടി
    കരളിലൊരു കുട്ടയിട്ടു മൂടും,
    പറഞ്ഞേക്കാം...

    ReplyDelete
  2. ആഹാ... കൊള്ളാം റീമ ചേച്ചിയേ.. കൊള്ളാം... ആശംസകള്‍

    ReplyDelete
  3. ഒരുള്‍നാടന്‍ ശൈലി കവിതയെ വളരെ ഹൃദ്യമാക്കി.മഴത്തുള്ളികളെക്കാള്‍ മനോഹരമായ വരികളെല്ലാം മനസ്സില്‍ പെയ്തുതോരാതെ കിടക്കുന്നു.അഭിനന്ദങ്ങള്‍

    ReplyDelete
  4. കുട്ടയിട്ടു മൂടുന്നത് എല്ലാം കൊള്ളാം ,പക്ഷെ ഇത്തിരി മഴ ഞങ്ങള്‍ക്കും തരണേ... :)

    ReplyDelete
  5. കൊള്ളാം..
    മഴ പെയ്യട്ടെ കരളിലും കനവിലും..

    ReplyDelete
  6. mazhakkala meghangale onnu nanakkamo veendum...
    manassinte theerangale....
    .......................

    ReplyDelete
  7. കുത്തുന്ന കുളിര്
    കൊണ്ട് മനസ്സിന്റെ
    മതിലെല്ലാം തച്ചുടപ്പോഴേ
    ചോദിച്ചതാണ്,

    ReplyDelete
  8. തിരികേയെത്താമെന്നു
    പറഞ്ഞു പെയ്തു തീരുമ്പോള്‍
    കണ്ണ് കലങ്ങുന്നത്,
    നാളെ വരുബോള്‍
    കൂടെ നിറഞ്ഞു തൂവാനാ..
    കൊള്ളാം..കൊള്ളാം..

    ReplyDelete
  9. ദെ മഴയെ.............
    ചുമ്മാ "മഴ ...........മഴ"
    എന്ന് പെയ്തു തോരാന്‍
    എനിക്ക് വയ്യ..
    നാളെയും വന്നെന്നെ
    നനച്ചു പോയില്ലെങ്ങില്‍
    പിടിച്ചുകെട്ടി
    കരളിലൊരു കുട്ടയിട്ടു മൂടും,
    പറഞ്ഞേക്കാം...
    ചേച്ചി ഈഈഈഈഈഇ

    ReplyDelete
  10. എല്ലാര്ക്കും ഒരു കുമ്പിള്‍ മഴ.. :)

    ReplyDelete
  11. മരം പെയ്യുന്നു, ഇപ്പോള്‍...

    ReplyDelete
  12. മഴയോട് കിന്നരിക്കുന്നോ? കൊള്ളാമല്ലോ !

    ReplyDelete
  13. നാളെയും വന്നെന്നെ
    നനച്ചു പോയില്ലെങ്ങില്‍
    പിടിച്ചുകെട്ടി
    കരളിലൊരു കുട്ടയിട്ടു മൂടും,
    പറഞ്ഞേക്കാം...

    ഹാ! കൊള്ളാം ഈ ഭാവന!

    ReplyDelete
  14. വ്യത്യസ്ഥതയാൽ ഭദ്രമായൊരു ഘടന!
    നല്ല കവിത..

    ReplyDelete
  15. നനച്ചു പോയവര്‍ക്കെല്ലാം നന്ദി

    ReplyDelete