ചിരിച്ചു ചിരിച്ചു
ചിരിക്കവസാനം
കൈവെള്ളയില്‍
പൊള്ളിപിടിപ്പിക്കുന്ന
ഒരു നുള്ള്,
ബ്രോഡ്‌വേയിലൂടെ
തോളുരസി
നടക്കുമ്പോള്‍
ദുപ്പട്ട കൊണ്ട്
മുഖത്തൊരു
നനുത്ത ഏറ്,
ഭാരത് കഫെയിലെ
ചൂട് വടയില്‍ നിന്ന്
ഉമിനീര് പുരണ്ട
ഒരു ചീള്,
ബോട്ട്ജെട്ടിയിലെ
പെട്ടികടയിലെ
കടും മധുരമുള്ള
നരുനിണ്ടി സര്‍ബത്തില്‍
നിന്ന് ഒരു കവിള്‍,
സിനിമകൊട്ടകയില്‍
ചേര്‍ന്നിരിക്കുമ്പോള്‍
കയ്യിലെവിടെയോ നിന്റെ
ചുണ്ടിന്റെ നനവ്,
മറൈന്‍ ഡ്രൈവിലെ
ചാര് ബെഞ്ചിലിരുന്ന്,
മാഞ്ഞു പോകുന്ന
സൂര്യനോട് യാത്ര
ചൊല്ലുമ്പോള്‍
കണ്‍ കോണില്‍
ഒരുപോലെ
പടര്‍ന്ന നനവ്,
ഇതങ്ങു തീര്‍ന്നു
പോകുമോ എന്ന്
പേടി പറയുബോള്‍
കവിളിലെന്നും
ചൂടുള്ള ഉമ്മ,
കൈ കോര്‍ത്ത്
പിടിച്ചു എത്ര ജന്മം
വേണേലും നടക്കും
എന്ന പറച്ചിലില്‍
കനലിന്റെ തിളക്കം,
എന്നിട്ടും
ചില ദിവസങ്ങളില്‍
നീളുന്ന
എങ്ങലടികളോടെ
ആമ്പിറന്നോന്‍റെ കുറ്റം
പറയുബോള്‍ മാത്രം
എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???
എന്തെ "നമ്മള്‍"
ReplyDeleteഎല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???
nirvikaram, nammal onnum arinhilla-
ReplyDeletenaam randu theerangalennu....!
"ithangu theernupokumo enna pedi..."- pedipeduthunnu..
nice
ഓജസ്സുള്ള സൌഹൃദംല്ലേ. എന്നാലും എപ്പോഴൊക്കെയോ ഇങ്ങനെ തോന്നും, എല്ലാം മറന്നു വീണ്ടും ഞാനും നീയുമായി.. നന്നായിരിക്കുന്നു കവിത.
ReplyDeleteനീയും ഞാനും ???!!!
ReplyDeleteവീണ്ടും..
ReplyDeleteവിനോദ്,മുകില്‍,അനില്‍ ജീ,സി പി..
ReplyDeleteനന്ദി...വായനയ്ക്കും കുറുപ്പിനും .
എല്ലാം മറന്നു വീണ്ടും
ReplyDelete"നീയും ഞാനും"
മാത്രമായി പോകുന്നത്???
ചോദ്യം കൊള്ളാം...ചോദിച്ചുകൊണ്ടേയിരിക്കുക..
നീയും ഞാനും ഒന്നായിത്തീരുന്നതുവരെ...
വളരെ പ്രത്യേകത ഉള്ള ഒരു പ്രമേയം ...നന്നായ് അവതരിപ്പിച്ചിരിക്കുന്നു ...
ReplyDeleteചേച്ചിയുടെ കാഴ്ചകള്‍ മികച്ചതാകുന്നു ....ഞാനും കൊച്ചി ഒന്ന് ചുറ്റി ...ആശംസകള്‍ ചേച്ചി
നമ്മളെന്താ ചിലപ്പോൾ നമ്മളല്ലാതാകുന്നത്?
ReplyDeleteഇതു വായിച്ചപ്പോൾ ഒരേ കടലിലെ ഡയലോഗ് ഒർത്തു “നീയും ഞാനുമാകുന്ന തീരങ്ങൾക്കിടയിൽ ആർത്തിരന്വുന്ന ഒരു കടലുണ്ട്.. എന്റെ... എന്റെ ഞാനെന്ന ഭാവം”
വീണ്ടും മുമ്പത്തെ പോലെ നമ്മളാവാനുള്ള തുടക്കമായിരിക്കാം...
ReplyDelete:-)
നന്നായിട്ടുണ്ട് ..........
ReplyDeleteനന്നായല്ലോ....ആശംസകള്‍...
ReplyDeleteകൊള്ളാം.... ഞാനും, നീയും
ReplyDeleteഎല്ലാര്ക്കും നന്ദി..
ReplyDeletegood one
ReplyDeleteഞാനിലൊന്നിച്ചവരുടെ ദ്വന്ദ ഭാവം
ഉമേഷ് പറഞ്ഞതുപോലെ വീണ്ടും ഒന്നാവാന്‍...
ReplyDeleteകൂടെ ചുറ്റിയതിനു നന്ദി..........
ReplyDeletenannayitrtundutto...
ReplyDeleteeshtapettu.....
avasanathe aaniyum....
neeyum njanu ....
njanum neeyum.....