Monday, June 20, 2011

എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍


 
 
പുലര്‍ച്ചെ അവള്‍ക്കൊപ്പം 
തിളച്ചു തൂവാന്‍ 
തുടങ്ങുന്നതാണ്,
വറചട്ടിയില്‍ നിന്ന്
 അരിതിളയ്പ്പിലേക്ക് 
ട്രപ്പീസാടുബോള്‍ 
കള്ളിയവള്‍ 
കുളിര്‍പ്പിക്കാന്‍
പതിനെട്ടടവും പയറ്റും,

അരകല്ലിനോപ്പം 
അരഞ്ഞു തീരുമ്പോഴും,
അലക്കുകല്ലിനോപ്പം തേഞ്ഞു  
വെളുക്കുമ്പോഴോക്കെയും ,
ഉമ്മ വെച്ചു ചോദിക്കും,
എന്തൊരു ഉപ്പാണീ 
വിയര്‍പ്പിനെന്ന്‍?

കഴുകലും തേമ്പലും
തൂക്കലും  തുടയ്കക്കലും 
അടുക്കലും പെറുക്കലും 
പൊള്ളിനനയലും
നെറ്റിയില്‍ പടര്‍ന്ന 
ചോപ്പ് നിറത്തോടൊപ്പം
പതിച്ചു തന്നതാണോയെന്നു
താലിതുമ്പില്‍ ഊഞ്ഞാലാടുന്ന 
വേര്‍പ്പ്മണിയോട്  
കൊഞ്ചി ചോദിക്കും,

കുളിച്ചു കേറി 
ഈറന്‍ മാറി 
കറുത്ത കുട ചൂടി 
കടവിലേക്കൊടുമ്പോള്‍ 
എന്നും തല താഴ്ത്തി മടങ്ങും,
"എത്ര നനച്ചാലും  വിയര്‍ക്കുന്നവരെ" 
വെയിലിനു വിട്ടു കൊടുത്തു 
അവള്‍ ....

16 comments:

  1. എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍

    ReplyDelete
  2. എന്നും തല താഴ്ത്തി മടങ്ങും,
    "എത്ര നനച്ചാലും വിയര്‍ക്കുന്നവരെ"
    വെയിലിനു വിട്ടു കൊടുത്തു
    അവള്‍ ....
    മഴ കവിത എഴുതുകയാണെങ്കില്‍ ഇങ്ങനെ എഴുതണം ....

    ഐ ലവ് യു ചേച്ചി

    ReplyDelete
  3. എന്നും തല താഴ്ത്തി മടങ്ങും,
    "എത്ര നനച്ചാലും വിയര്‍ക്കുന്നവരെ"
    വെയിലിനു വിട്ടു കൊടുത്തു
    അവള്‍ ....
    മഴ കവിത എഴുതുകയാണെങ്കില്‍ ഇങ്ങനെ എഴുതണം ....

    ഐ ലവ് യു ചേച്ചി

    ReplyDelete
  4. nice......kollam...

    ReplyDelete
  5. അപ്പൊ ഇത് മഴക്കവിതയാണോ? എനിക്ക് കവിത മുഴുവനായും മനസ്സിലായില്ല.

    ReplyDelete
  6. "എത്ര നനച്ചാലും വിയര്‍ക്കുന്നവരെ"
    വെയിലിനു വിട്ടു കൊടുത്തു
    അവള്‍ ....

    കൊള്ളാം

    ReplyDelete
  7. വായനയ്ക്ക് നന്ദി...

    മനസിലാവാത്തവരോട് ക്ഷമയും....
    ഒരു വിശദീകരണത്തിലൂടെ സംവദികെണ്ടതല്ലല്ലോ കവിത...

    ReplyDelete
  8. നനച്ചിട്ടും വിയർക്കുന്നു,
    പിന്നെ വെയിലിനും വിട്ടുകൊടുക്കുന്നു..
    നല്ല കവിത.

    ReplyDelete
  9. ട്വിസ്റ്റ് ആണെങ്കിലും എന്തോ ഒരു രസം തോന്നി. അഭിനന്ദനങ്ങള്‍.

    ReplyDelete
  10. രസമുണ്ട്..
    കവിതാ പ്രേമിക്ക്‌ ഭാവന ഏറെയുണ്ട്..
    ആശംസകള്‍..

    ReplyDelete
  11. വിയര്‍പ്പൊരു ശീലമായി മാറുമ്പോഴും അത് ശ്രദ്ധിക്കാന്‍ ആളില്ല എങ്കില്‍ കഠിനം..വിയര്‍പ്പിലും സ്നേഹമുണ്ടെങ്കില്‍ ഒഴുക്കുന്ന വിയര്‍പ്പിനും അര്‍ഥങ്ങള്‍ ഉണ്ടാകുന്നു.ഉരുകി ഒലിക്കുന്ന ജന്മങ്ങള്‍ മാത്രമാവരുത് സ്ത്രീ ജന്മങ്ങള്‍..അരകല്ലിലും അടുപ്പിലെ ചൂടിലും അലക്കുകല്ലിലും മുറ്റത്തെ മണ്ണിലും അവളുടെ വിയര്‍പ്പോഴുകുന്നു.

    ReplyDelete