Saturday, July 23, 2011

ഞാനും നീയും


കണ്ണുകള്‍ കൊണ്ടാണ് 
ഉമ്മ വെയ്ക്കാറ്‌..
അതിലൊന്ന് നട്ടു നോക്കി,
മുളച്ചു പൊങ്ങി,
ഇലപൊട്ടി,
മെല്ലെ മൊട്ടായി,
ചോന്ന പൂവായി,
വെളുത്ത കായായ്‌..
ഇന്ന് മരത്തിന്‍കീഴെ
നിറയെ തണല്‍ പുതച്ചു 
കരിയിലകള്‍,
അതിന്‍ മേല്‍ പൊഴിഞ്ഞു വീഴുന്നു 
പഴുത്ത് പാകമായ ഉമ്മകള്‍,

അവിടെ,
കരിയില ഞെരിച്ചു
എനിക്കധികം എനിക്കധികം 
എന്ന് വെറുതെ പിണങ്ങി,
നിഴലനക്കങ്ങളായി 
ഞാനും നീയും

16 comments:

  1. ഉമ്മക്കുരുന്നുകള്‍ ..!!

    ആശംസകള്‍

    ReplyDelete
  2. ചുവന്ന പൂവുള്ള ഉമ്മച്ചെടിയില്‍ വെളുത്ത ഉമ്മക്കായകള്‍....!!! വല്ലാത്ത ഭാവന തന്നെ.

    (ഉമ്മം എന്ന് പേരുള്ള ഒരു വിഷച്ചെടിയുണ്ട്, അതിന്റെ കായകള്‍ക്ക് ഉമ്മക്കായ എന്ന് പറയും. കഴിച്ചാല്‍ മരണംവരെ സംഭവിക്കാം.)

    ReplyDelete
  3. umma marathekurichulla kavitha kollam..

    ReplyDelete
  4. കവിത നന്നായി

    ReplyDelete
  5. വായനയ്ക്കും കുറിപ്പിനും ഹൃദയം നിറഞ്ഞ സ്നേഹം.....

    ReplyDelete
  6. nannayirikkunnutto,,
    eshtamayi

    ReplyDelete
  7. - സോണി - പറഞ്ഞിട്ടാണ് ദിങ്ങോട്ട് വന്നത്. തല തിരിഞ്ഞ ചിന്തകളിഷ്ട്ടപ്പെട്ടു. ഇനി ഇങ്ങനെ വിളഞ്ഞ ഉമ്മകൾ മാർക്കെറ്റിൽ കിട്ടും. ഒരു ദിവസമാരെങ്കിലും മാർക്കെറ്റിൽ പോയി ഉമ്മയുണ്ടോ എടുക്കാൻ എന്നു ചോദിക്കുമ്പോൾ കടക്കാരൻ പറയും:ഉമ്മ സ്റ്റോക്കില്ലെന്ന്!
    http://vidhuchoprascolumn.blogspot.com/2011/09/blog-post_05.html
    ഇവിടൊരാൾ മുളപ്പിച്ചത് ഹൃദയമാണ്.ഉപേക്ഷിക്കപ്പെട്ട ഹൃദയം!

    ReplyDelete
  8. ഇനിയും ഇനിയും ഉണ്ടാകട്ടെ ഉമ്മ കായ്കള്‍..അത് പഴുത്തു പാകമായി കൊഴിയട്ടെ...അപ്പോളേക്കും പിന്നെയും പൂക്കും കായ്ക്കും പാകമാവും...അന്ത്യമില്ലാത്ത സ്നേഹം ...ആരും കൊതിക്കും..:)

    ReplyDelete
  9. Enkilum ente umme.......!!!
    Neeyithra nohara bhaavatthilo...?

    ReplyDelete
  10. എല്ലാവര്ക്കും ഉമ്മപഴങ്ങള്‍

    ReplyDelete