Saturday, August 13, 2011

അവസാനത്തെ ആണി



എന്താ ഇക്കിളി കൂടുന്നുണ്ടോ??
പൊന്നെ,
പാലെ,
കരളേ,
കല്‍ക്കണ്ടേ......
എന്നവന്‍  നീട്ടി വിളിക്കുമ്പോള്‍
ഇത്ര കുണുങ്ങി ചിരിക്കാന്‍??

അവന്റെ  ഒടുക്കത്തെ
പ്രേമത്തിന്റെ
ചൂണ്ടകൊരുത്തില്‍
കേറി കുരുങ്ങുമ്പോള്‍
അറിയുന്നുണ്ടോ പെണ്ണെ,
ചെകിള പൊളിച്ചു
പാകം നോക്കി
കല്ലില്‍ തേച്ചു
ഉളുമ്പ്  കളഞ്ഞു
നീളത്തില്‍ വരഞ്ഞ
മുറിവില്‍ ഉപ്പും മുളകും
ചേര്‍ത്ത് പൊരിച്ചവന്‍
പലര്‍ക്കും വിളബുമെന്ന്.


നാളെയൊരു തുണ്ട് കടലാസില്‍
സ്ഥലപേരും ചേര്‍ത്ത് നിന്നെ
വായിച്ചു തള്ളാന്‍ വയ്യാത്ത
കൊണ്ടാണ് കണ്ണേ,
നിന്റെ പാവനപ്രേമത്തിന്റെ
നെറുകിന്‍ തലയില്‍ ഞാനീ 
അവസാനത്തെ ആണിയടിക്കുന്നത്,
ഇതു വരെ മരിച്ചതും
മരിച്ചു ജീവിക്കുന്നതും ആയ
ആത്മാക്കളുടെ കൂടെ നിന്റെ
പ്രണയവും തുലഞ്ഞു തീരട്ടെ...

..............................ആമേന്‍



ഈ ലക്കം nellu.net ല്‍ പ്രസിദ്ധീകരിച്ചത് .
നെല്ല്

15 comments:

  1. ഇതു വരെ മരിച്ചതും
    മരിച്ചു ജീവിക്കുന്നതും ആയ
    ആത്മാക്കളുടെ കൂടെ നിന്റെ
    പ്രണയവും തുലഞ്ഞു തീരട്ടെ...

    ..............................ആമേന്‍

    ReplyDelete
  2. അതേ റീമ, പലപ്പോഴും തോന്നിയിട്ടുണ്ട് , എത്ര കേട്ടാലും കണ്ടാലും നമ്മുടെ കുട്ടികള്‍ എന്തേ മനസ്സിലാക്കാത്തത്‌ എന്ന്...

    കവിതയിലെ രോഷം മുഴുവന്‍ ഉള്‍ക്കൊള്ളുന്നു.

    ReplyDelete
  3. പേരില്‍നിന്ന് സ്ഥലപ്പേരിലേയ്ക്ക് ഒരു പെണ്‍കുട്ടി മാറാന്‍ എടുക്കുന്ന സമയം...
    എത്ര ചുരുങ്ങിയ സമയം!!!

    ReplyDelete
  4. ഒരു പെണ്ണിനു മറ്റൊരു പെണ്ണിനോട് പറയാൻ പറ്റിയ വാക്കുകൾ!മനോഹരമായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  5. മുകില്‍
    കുഞ്ഞൂസ്
    സോണി
    സഗീര്‍

    നന്ദിയും സ്നേഹവും... :)

    ReplyDelete
  6. നന്നായിരിക്കുന്നു
    എല്ലാം അറിഞ്ഞിട്ടും കുഴിയിലേയ്ക്ക് ചാടാന്‍
    ഈ ലോകത്തിനു തിടുക്കം ....

    ReplyDelete
  7. പ്രതീക്ഷക്ക് ഒട്ടും വകയില്ലെന്നോ..?

    ReplyDelete
  8. എന്തൊക്കെയോ പറയാന്‍ തോനിയിട്ടും ഒന്നും പറയാതെ പോകുന്നു ..
    കവിതയ്ക്ക് ആശംസകള്‍ ..

    ReplyDelete
  9. നന്ദി....നിറയെ നന്ദി...

    ReplyDelete
  10. ഇയാളെ കണ്ടിട്ടു കുറച്ചായല്ലോ. അവിടെ കണ്ടപ്പോള്‍ ഓടി വന്നതാണു.
    ഇവിടെ എന്തെങ്കിലും വരട്ടെ. നല്ല കാമ്പുള്ള വരികള്‍, ഇപ്പോഴും രസിപ്പിക്കുന്ന വരികള്‍ കിടക്കുന്നല്ലോ ഇവിടെ. തുടരൊഴുക്കുണ്ടാവട്ടെ.

    ReplyDelete