Thursday, May 16, 2013

ഗുല്‍മോഹര്‍





















എനിക്കുറങ്ങാന്‍
നിന്റെ
ഇറ്റു വീണ ഇതളുകള്‍ ,
ഊര്‍ന്നു വീഴുന്ന
തലോടലുകള്‍,
ചുവന്നു തുടുത്ത
ഉമ്മകള്‍...,

ഗുല്‍മോഹര്‍....... .....
"ഇനി ഞാനുറങ്ങട്ടെ"

സ്വപ്ന രാജ്യത്തെങ്കിലും
ഈ നിഴല്‍ വീഴ്ചയ്ക്ക്
മെത്തയാകാതെ

മേ
ലേ
യ്ക്കു

മാത്രം പൊഴിഞ്ഞു,
വസന്തമാകെ മൊത്തി
കുടിച്ചു നീയാകെ
ചുവന്നു നില്‍ക്കില്ലേ?

അന്ന് നിന്റെ
ഇതള്‍ ചോപ്പിനിടയിലേക്ക്
ഊര്‍ന്നിറങ്ങി
ഞാനുമീ
വീണു കിടപ്പ്
അവസാനിപ്പിക്കും,

കൈ കൊരുത്തു നമ്മള്‍
ആകാശത്തിലേയ്ക്ക്
കേറി പോകും ,
മേഘങ്ങള്‍ക്കിടയിലൂടെ
ഇനിയൊരിക്കലും
വീഴാതെ
പൊഴിയാതെ
നീന്തി തിമിര്‍ക്കും,

ഹാ..ഗുല്‍മോഹര്‍
  

10 comments:

  1. കൈ കൊരുത്തു നമ്മള്‍
    ആകാശത്തിലേയ്ക്ക്
    കേറി പോകും ,
    മേഘങ്ങള്‍ക്കിടയിലൂടെ
    ഇനിയൊരിക്കലും
    വീഴാതെ
    പൊഴിയാതെ
    നീന്തി തിമിര്‍ക്കും,

    ReplyDelete
  2. നല്ല കവിത. അക്ഷരങ്ങൾക്ക് കുറച്ചു കൂടി വലുപ്പം ആവാമായിരുന്നു എന്നു തോന്നി.

    ശുഭാശംസകൾ...

    ReplyDelete
  3. എന്തേ ഗുല്‍മോഹറിനു ചുവപ്പുനിറം

    ReplyDelete
  4. വായിക്കാന്‍ നോക്കി അക്ഷരങ്ങളുടെ ചെറുപ്പം കാരണം പാതി വഴിക്കുപേക്ഷിച്ച് മടങ്ങുന്നു

    ReplyDelete
    Replies
    1. അനു രാജ് അക്ഷരങ്ങളുടെ വലുപ്പം ശരിയാക്കിയിട്ടുണ്ട്

      Delete
  5. എല്ലാവര്ക്കും സ്നേഹം <3

    ReplyDelete
  6. This comment has been removed by the author.

    ReplyDelete