Sunday, August 29, 2010

"പഴയ പുസ്തകം"


സ്ലേറ്റിനും പെന്‍സിലിനും ഒപ്പം
അച്ഛന്‍ നീട്ടിയ പുസ്തകത്തിന്‍റെ
പുതുമണത്തെ ആണ് ഞാന്‍
ആദ്യം സ്നേഹിച്ചത്,


പിന്നീട് വായനശാലയിലെ
ദ്രവിച്ച പുസ്തകകെട്ടുകളുടെ
മുഷിഞ്ഞ മണത്തെയും
പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി,

നിന്‍റെ ഹൃദയം ക്ഷേത്രമാണെന്നു
പറഞ്ഞ കൂട്ടുകാരി
നീട്ടിയ ഓട്ടോഗ്രാഫിന്‍റെ
മണത്തോട് സൌഹൃദത്തേക്കാള്‍,
ലഹരിയായിരുന്നു എനിക്ക്,


പിന്നീടൊരിക്കല്‍ അവന്‍
സമ്മാനിച്ച പുസ്തകത്തിലെ
ചോര മണത്ത വരികള്‍
കണ്ടപ്പോള്‍ എപ്പോഴോ ,
അവനെയും
പ്രണയിച്ചു തുടങ്ങി,

ഇന്നെന്‍റെ അലമാര
നിറയെ പുസ്തകങ്ങള്‍ ആണ്,
എം ടിയും,മുകുന്ദനും,
നന്ദിതയും,നെരുദയും
പല പല മണങ്ങളാല്‍
എന്നെ പുണരുബോള്‍,
പതിയെ ചിരിക്കാറുണ്ട്,
ഒരു കോണിലിരുന്ന്
അച്ഛന്റെ വിയര്‍പ്പ് മണവു-
മായ്‌ ആ "പഴയ പുസ്തകം"

11 comments:

  1. വളരെ നല്ല വരികള്‍...

    ReplyDelete
  2. ഒന്നും അങ്ങ് തെളിച്ചു പറഞ്ഞില്ലാലോ

    ReplyDelete
  3. ഓർമ്മപ്പെടുത്തൽ...നന്നായിട്ടുണ്ട്‌

    ReplyDelete
  4. നന്നായിടുണ്ട് ....

    ReplyDelete
  5. കൊള്ളാം...നന്നായിട്ടുണ്ട്

    ReplyDelete
  6. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  7. കൊള്ളാം.... നന്നായിട്ടുണ്ട്....

    അക്ഷരങ്ങളോട് സൗഹൃദം... അക്ഷരങ്ങൾ കൂട്ടി വയ്ക്കെ സ്വയം വരച്ച് കാട്ടുന്ന വരികളോടാവാം പ്രണയം....

    എഴുത്ത് കൊള്ളാം... ആശയങ്ങളും...ആശംസകൾ

    ReplyDelete
  8. ഒരുപാട് നന്ദി

    ReplyDelete
  9. പുസ്തകങ്ങള്‍..... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
    അതിനെയെല്ലാം അതിജീവിച്ച് മായാതെ മങ്ങാതെ നിലനില്ക്ക..ട്ട.അക്ഷരങ്ങളോട്ള്ള സൗഹൃദം........

    ReplyDelete