Thursday, September 16, 2010

മുത്തശ്ശി


കൊന്തയും തെരുപ്പിടിച്ചു
ഉമ്മറപടിയില്‍ ഇരിപ്പുണ്ട്
നരച്ചുച്ചുങ്ങിയൊരു രൂപം,
നാവിലൂടെന്തോ അരിച്ചിറങ്ങും വിധം
പിറുപിറുത്തു,കണ്ണ്കൂട്ടി ചിമ്മി
തൊലി മാത്രമായി ഒരു കോലം ,

വായില്‍ അപ്പോഴും നിറഞ്ഞു
തുളുബുന്നതു പോലെ,
പണ്ടത്തെ കഥയിലെയാ രാജകുമാരി.
കേട്ട് കേട്ട് സ്വപ്നലോകത്തു
വെള്ളകുതിരമേല്‍ ഞാന്‍
മനംമറന്നു മേഞ്ഞതാണ്,

ഉള്ളിലപ്പോഴും തിരയടിക്കുന്നു-
ണ്ടാകും എന്നോ പകര്‍ന്നു
തന്ന വാല്സല്യകടല്‍,
ആ തീരത്തൂടെ കടല കൊറിച്ചു,
കളി പറഞ്ഞു നടന്നതാണെറെ
ദൂരം ഞാന്‍,

എന്നിട്ടും നീയീ കണ്ണില്‍ നോക്കി
ആരെന്നാരാഞ്ഞപ്പോള്‍
പൊന്നുമുത്തശ്ശി.....

മറവിയുടെ കടലെടുത്തു പോയ

നിന്റെ തീരത്തു വീണ്ടുമൊരുദയം
സ്വപ്നം കാണുകയായിരുന്നു ഞാന്‍.

16 comments:

  1. This comment has been removed by the author.

    ReplyDelete
  2. മറവിയുടെ കടലെടുത്തു പോയ
    നിന്റെ തീരത്തു വീണ്ടുമൊരുദയം
    സ്വപ്നം കാണുകയായിരുന്നു ഞാന്‍.........kollammmm

    ReplyDelete
  3. ഫോട്ടോയില്‍ മുത്തശ്ശി കരയുകയാണോ ചിരിക്കുകയാണോ ?

    ReplyDelete
  4. ചിരിക്കുവാ.............

    ReplyDelete
  5. ''മുത്തശി'' യോ ...?പോയി മുത്തശ്ശി ..എന്ന് എഴുത ഡീ

    ReplyDelete
  6. ഏഴുതീഈഈഈഈഈഈഈഈ

    ReplyDelete
  7. ishtaayi.....orupaad...പണ്ടത്തെ കഥയിലെയാ രാജകുമാരി.

    ReplyDelete
  8. മറവിയുടെ കടലെടുത്തു പോയ
    നിന്റെ തീരത്തു വീണ്ടുമൊരുദയം
    സ്വപ്നം കാണുകയായിരുന്നു ഞാന്‍.

    കൊള്ളാം....കളഞ്ഞുപോയ മുത്തശ്ശി

    ReplyDelete
  9. കവിത കൊളളാം.....ഹെഡറില്‍...ആലിപ്പഴങ്ങള്‍ എന്നു വേണ്ടേ...?

    ReplyDelete
  10. എല്ലാവര്ക്കും നന്ദി............

    ReplyDelete
  11. നല്ല കവിത. നന്നായിട്ടുണ്ട്.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. കൊന്തയും തെരുപ്പിടിച്ചു
    ഉമ്മറപടിയില്‍ ഇരിപ്പുണ്ട്
    നരച്ചുച്ചുങ്ങിയൊരു രൂപം,
    നാവിലൂടെന്തോ അരിച്ചിറങ്ങും വിധം
    പിറുപിറുത്തു,കണ്ണ്കൂട്ടി ചിമ്മി
    തൊലി മാത്രമായി ഒരു കോലം ,

    ആദ്യ വരിയില്‍ മുത്തശ്ശിയെ ഇങ്ങനെ ചിത്രീകരിച്ചപ്പോള്‍ വിഷമം തോന്നി.

    പിന്നെ അടുത്ത വരിയില്‍ രാജകുമാരിയായും വര്‍ണിച്ചു.

    നന്നായിട്ടുണ്ട് റീമാ....

    ReplyDelete
  14. വളരെ നന്നയിട്ടുണ്ട്

    ReplyDelete