Friday, October 1, 2010

കറുമ്പി


എനിക്കൊരു വീടുണ്ടായിരുന്നു,
ഓടിന്‍ അരികു പറ്റിയ
ഒരു തുണ്ട് ചില്ലിലൂടെ
ആകാശം കൈ തൊട്ടു
ഉണര്‍ത്തിയിരുന്ന ഒരു വീട് ,
അടുപ്പിന്‍ കീഴെ കിടന്ന
വിറകിന്‍ചീള് എരിയുന്ന
പകുതിയെ നോക്കി
നെടുവീര്‍പ്പിട്ടിരുന്ന ഒരടുക്കള,
ഉപ്പ് നീറ്റലില്‍ പരുവമായ
ഉണ്ണി മാങ്ങകള്‍ തിക്കി
ത്തിരക്കിയ ഒരു ഭരണി,
ചാരവും പാത്രവും
ഉരുമിയിരുന്നു സൊറ
പറഞ്ഞൊരു കിണറരിക്,
തൊടിയില്‍ നിറയെ
കലപില പറയും
മരങ്ങളുടെ നിഴലുകള്‍,
ഇടിമിന്നലിന്റെ
കൈപിടിച്ച് മഴനൂലുകള്‍
ഓടിയിറങ്ങിയ ഒരു മഴകാലം,
തണുക്കാതുറങ്ങാന്‍ കഥകള്‍
തുന്നിയ കറുത്ത കമ്പിളി,
എന്നും കുഞ്ഞി കലവുമായി
കഞ്ഞി വെക്കാന്‍ കൂട്ട് തേടി
വന്ന ഒരു കറുമ്പി.......

വീടും ,മഴയും, കുഞ്ഞികലവും
മറവിയില്‍ എരിഞ്ഞു തീര്‍ന്നിട്ടും,
ഓര്‍മ്മയില്‍ അടുപ്പ് കൂട്ടാന്‍
അവള്‍ മാത്രം ഇന്നും
പതിവായ്‌ എത്താറുണ്ട്.

(കുട്ടികാലം മുഴുവന്‍ എന്നെ പൊതിഞ്ഞു പിടിച്ചു പിന്നെ എവിടെയെന്നറിയാതെ അകന്നുപോയ ഒരു കൂട്ടുകാരിക്ക് വേണ്ടി...)

22 comments:

 1. ee karumbaneyum orkukka vallapozhum

  ReplyDelete
 2. മനസ്സിലെ കനലെരിയുന്ന ഓര്‍മ്മകളെ ലളിതമായ വരികളിലൂ‍ടെ മാനോഹരമായി ആവിഷ്കരിച്ചു.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. രാഹുല്‍..നിന്നെയും ഓര്‍ക്കും ഇപ്പോഴും..
  നന്ദി അനില്‍

  ReplyDelete
 5. മാനോഹരമായി ആവിഷ്കരിച്ചു....

  ReplyDelete
 6. എനിക്കും ഇതേ അനുഭവമുണ്ട്

  ReplyDelete
 7. നന്നായിട്ടുണ്ടു്..ബാല്യകാലസ്മരണകള്‍ എപ്പോഴും നിറമുള്ളതാണു്,നിറവുള്ളതാണു്.ആശംസകള്‍...

  ReplyDelete
 8. ഇത് മിക്ക ആളുകളുടെയും അനുഭവമാണ്. ചെറുപ്പത്തില്‍ നമ്മളറിയാതെ ചില ഹൃദ്യമായ സൌഹൃദങ്ങള്‍ നഷ്ടമായിട്ടുണ്ട് . അന്ന് ആ നഷ്ടം അറിയില്ലെങ്കിലും പിന്നീട് ബാല്യത്തിലെ പൊട്ടുംപൊടിയും ചികയുമ്പോള്‍ നിറമുള്ള ഒരു മഞ്ചാടിക്കുരുവായി അല്ലെങ്കില്‍ ഒന്നിലധികം മഞ്ചാടികളായി അവരൊക്കെ നമ്മുടെയുള്ളില്‍ ഉതിര്‍ന്നു കൊണ്ടിരിയ്ക്കും.. ഭാവനകള്‍ നന്നായിട്ടുണ്ട് ....
  പക്ഷെ എനിയ്ക്ക് വേറൊരു കാര്യം ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു . റീനയുടെ ഉള്ളില്‍ അവരൊക്കെ മഞ്ചാടികള്‍ എങ്കില്‍ അവരുടെ ഉള്ളില്‍ റീമ ആരായിരിയ്ക്കും ? ഉത്തരം : മരംചാടി ..

  ReplyDelete
 9. reema, nice to read
  and the peg you retain till the end.
  But i have a different opinion
  you could have made the ending still more poignant. A little bit more sharp

  ReplyDelete
 10. നന്നായിട്ടുണ്ടു്..

  ReplyDelete
 11. റീമേ നന്നായിട്ടുണ്ട് കേട്ടോ , നിന്റെ ഓര്‍മ കറുമ്പി
  പക്ഷെ നിനക്ക് വാക്കുകളുടെ തിര തള്ളല്‍ അനുഭവപെടാരുണ്ടോ
  ഉണ്ടെന്നു തോന്നുന്നു ചിലയിടത്തൊക്കെ ചില വാക്കുകള്‍ നിന്നെ ധിക്കരിച്ചു കടന്നു വന്നത് പോലെ തോന്നി
  അത്തരം തെമ്മാടികളെ ഒരമ്മയുടെ ലാഘവത്തോടെ കൈകാര്യം ചെയ്തു പഠിക്ക്

  ReplyDelete
 12. ബാല്യത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍...
  :)

  ReplyDelete
 13. വരികളില്‍ ഭാവമുണ്ട്. ആശംസകള്‍

  ReplyDelete
 14. വീടും ,മഴയും, കുഞ്ഞികലവും
  മറവിയില്‍ എരിഞ്ഞു തീര്‍ന്നിട്ടും,
  ഓര്‍മ്മയില്‍ അടുപ്പ് കൂട്ടാന്‍
  അവള്‍ മാത്രം ഇന്നും
  പതിവായ്‌ എത്താറുണ്ട്.

  ഒരിക്കലും മറക്കാത്ത ബാല്യം.

  ReplyDelete
 15. എല്ലാര്‍ക്കും നന്ദി

  ReplyDelete
 16. ഓര്‍മയില്‍ കനലെരിയുമ്പോള്‍ നല്ല കവിത പിറക്കുന്നു....
  ബാല്യത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി ഈ 'കറുമ്പി'

  ReplyDelete
 17. നന്നായിട്ടുണ്ട്..കുറച്ചുകൂടീ കുറുക്കി വലുതാക്കാമയിരുന്നു..
  ആശംസകള്‍
  എംകെനമ്പിയാര്‍

  ReplyDelete
 18. നല്ല ഒരു ഓര്‍മ്മക്കവിത

  ReplyDelete
 19. നന്ദി.................

  ReplyDelete

There was an error in this gadget