Saturday, October 30, 2010

രോദനം


ഉളുപ്പില്ലാതൊ-
രമ്മയുടെ
പേറ്റ്നോവിലേക്ക്
നിറയൊഴിച്ച
പാതകത്തിനു
തുരുമ്പിച്ചു തുളഞ്ഞ
കാലത്ത് ഒരു
കല്‍തുറുങ്ക്
സ്വന്തമാക്കിയ
തോക്കിന്‍ കുഴെലെ...

നീ കേട്ടുവോ ?
അങ്ങകലേ കാക്കി
അണിഞ്ഞൊരു
വെടിയുണ്ടയുടെ
ഹൃദയം പിളര്‍ത്തും
രോദനം..

10 comments:

  1. നന്നായിട്ടുണ്ട്.

    ReplyDelete
  2. കാലം എല്ലാർക്കും ഒരു വിധിയൊരിക്കി കാത്തിരിക്കുന്നുണ്ടാവണം!

    ReplyDelete
  3. ഇത് നമ്മുടെ ജാലകത്തില്‍ കവിത എന്ന വിഭാഗത്തില്‍ ഇട്ടു കൂടെ ....എന്നാ എന്നെ പോലെ ഉള്ള പൊട്ടന്മാര്‍ ഇവിടെ വരുന്നത് ഒഴിവാക്കാം കേട്ടോ .എനിവേ നല്ല കവിത ...

    ReplyDelete
  4. വര്‍ഗ്ഗീസിനെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞോ?

    ReplyDelete
  5. നന്ദി എല്ലാര്‍ക്കും....

    ഭാനു
    വര്‍ഗീസ്‌നെക്കാള്‍ ഞാന്‍ ആ അമ്മയെ ആണ് ഓര്‍ത്തു പോയത്...

    വര്‍ഗീസ്‌ന്റെ ചിത്രം കൊടുത്തത് മോശായോ?
    എങ്കില്‍ ക്ഷമിക്കൂ

    ReplyDelete
  6. നീ കേട്ടുവോ ?
    അങ്ങകലേ കാക്കി
    അണിഞ്ഞൊരു
    വെടിയുണ്ടയുടെ
    ഹൃദയം പിളര്‍ത്തും
    രോദനം..

    ഇറങ്ങി വായിക്കേ കേള്‍ക്കുന്നുണ്ടൊരു രോദനം !
    വാക്കുകളെ ഏച്ചുകെട്ടില്ലാതെ സംവിധാനിക്കപ്പെടുത്തിയിരിക്കുന്നു

    ഭാവുകങ്ങള്‍

    ReplyDelete
  7. നന്നായീ...ഭാവുകങ്ങള്‍....

    ReplyDelete
  8. വരികളിലൂടെ കേള്‍ക്കുന്നു,ഹൃദയം പിളര്‍ത്തുന്ന രോദനം!

    ReplyDelete