Friday, October 29, 2010

"കടിഞ്ഞൂല്‍ പുത്രി"




മനസ്സിന്‍റെ പിരിയന്‍
ഗോവണിയില്‍
കാലുളുക്കി വീണന്നു
മുതല്‍ പരസ്പരം
ചിന്തകള്‍ വാരിയെ-
റിഞ്ഞു മറിയുന്നതാണ്,

കണ്ണീരു പുരണ്ട
വഴിവക്കില്‍
പലവട്ടം ഹൃദയം
മറന്നു വെച്ചപ്പോഴും,
തിരികെ നേടി തരാന്‍
ഒരു വിളിപ്പുറത്തവന്‍
പുഞ്ചിരിയോടുണ്ടായിരുന്നു,

ചുണ്ടില്‍ ചിരി പൊട്ടും
നേരം പുത്തിരി പോലത്
പാടെ വിടര്‍ത്താന്‍
കണ്ണെത്താ ദൂരത്തിരുന്നും
കൊഞ്ഞനം കുത്തുമവന്‍,

കുറുമ്പ് കുത്തും
നേരങ്ങളില്‍ ചെവിക്കു
നുള്ളാന്‍,ചിലനേരം
ഗൌരവത്തിന്‍ മുഖപടമിട്ടു
കാരണവരുടെ കള്ളകുപ്പായം
അണിയുമവന്‍,

എന്നമ്മയുടെ മുലപ്പാലിന്‍
മാധുര്യം നുണയാത്തവന്‍
നീയെങ്കിലും കുഞ്ഞേ...

ചേച്ചിയെന്നൊരൊറ്റ
ചൊല്ലില്‍ ഞാന്‍ നിന്നമ്മ
തന്‍ മടിയില്‍ എന്നേ-
കടിഞ്ഞൂല്‍ പുത്രിയായി...

14 comments:

  1. നന്നായിട്ടുണ്ട്, ആശംസകള്‍ !!!

    ReplyDelete
  2. ചേച്ചിയെന്നൊരൊറ്റ വിളിയിൽ.....
    എല്ലാം അടങ്ങിയിരിക്കുന്നു..
    നന്ന്, റീമ ആശംസകൾ

    ReplyDelete
  3. nannayittundu... kadinjool puthri...

    ..chechi "ennorotta" chollil enna variyil oru cheriya akshara pisaku vannittundo ennoru samsayam!

    abinandanangal!!!

    ...sreekumar

    ReplyDelete
  4. "ചേച്ചി" എന്നൊരോററ
    ennathu ചേച്ചിയെന്നൊരൊറ്റ ennaakkuka...bakki ellam nannayittundu....

    ReplyDelete
  5. >>"ചേച്ചി" എന്നൊരൊററ
    ചൊല്ലില്‍ ഞാന്‍ നിന്നമ്മ
    തന്‍ മടിയില്‍ എന്നേ-
    കടിഞ്ഞൂല്‍ പുത്രിയായി... <<
    നന്നായിട്ടുണ്ട്,
    നല്ല വരികൾ

    ReplyDelete
  6. നന്നായിരിക്കുന്നൂ...

    ReplyDelete
  7. വലരെ നല്ല വരികൾ ചേച്ചീ.ആശംസകൾ.

    ReplyDelete
  8. ഇയിടെ ഞാന്‍ വായിച്ചതില്‍ മികച്ച കവിത

    ReplyDelete
  9. "ചേച്ചി" എന്നൊരോററ
    ചൊല്ലില്‍ ഞാന്‍ നിന്നമ്മ
    തന്‍ മടിയില്‍ എന്നേ-
    കടിഞ്ഞൂല്‍ പുത്രിയായി..!

    ചില ബന്ധങ്ങൾ അദൃശ്യമായ് ബന്ധിക്കപ്പെട്ടവ തന്നെ,
    അതിന് രക്തത്തിന്റെ ബന്ധനം തന്നെ വേണമെന്നില്ല.
    നല്ല കവിത, ആശംസകൾ.

    ReplyDelete
  10. എന്റെ അനിയനെ സ്വീകരിച്ച എല്ലാര്ക്കും നന്ദി

    ReplyDelete
  11. ജിഷാധ് പറഞ്ഞത് പോലെ ഞാന്‍ തിരുത്തിയിട്ടുണ്ട് കേട്ടോ..
    നന്ദി

    ReplyDelete
  12. എന്നമ്മയുടെ മുലപ്പാലിന്‍
    മാധുര്യം നുണയാത്തവന്‍
    നീയെങ്കിലും കുഞ്ഞേ...

    ReplyDelete