Monday, November 8, 2010

അകന്ന വിരലുള്ളവന്‍





ഒരുവരി ചൊല്ലി
ഇരുവരി ചൊല്ലി
നീട്ടി, കുറുക്കി
താളത്തില്‍ തുള്ളി
ഞാനുമവനും
അമ്മയുടെ മടി-
മേലിരുന്നു കവിത
ചൊല്ലുകയായിരുന്നു.

ഇടയിലെപ്പോഴോ
വരികള്‍ക്കിടയില്‍
വിടര്‍ന്ന വെളുത്ത
പൂക്കള്‍ തേടിയവന്‍
ഊര്‍ന്നിറങ്ങി,

ചെവിയില്‍ തുളുമ്പിയ
താളം ബാക്കിയാക്കി
എന്‍റെ വിരലുകള്‍ക്കിടയില്‍
വലിയൊരു വിടവ്
തീര്‍ത്തവന്‍ തിരിഞ്ഞോടി,

കുഞ്ഞു ശവപ്പെട്ടിയില്‍
കെട്ടിപിടിച്ചമ്മ
തേങ്ങുബോഴും
പൊടിയാതെ
കിടന്നിരുന്നു,മുറ്റത്ത്‌
ചെറു ചിരട്ടകളില്‍
ചെറുങ്ങനെ ചിരിച്ച്
ഞങ്ങളുടെ
കവിതകുഞ്ഞുങ്ങള്‍.

കിനാക്കളുടെ
കാണാക്കയങ്ങളില്‍
വീണീല്ലാതാവുബോള്‍
ഇപ്പോഴും അമ്മ
കാണാറുണ്ടത്രേ....

സ്വര്‍ഗ്ഗത്തിന്റെ മഞ്ഞു
മൂടിയ താഴ്വരയില്‍
അകന്ന വിരലുകളുമായി,
ഒറ്റയ്ക്കിരുന്നവന്‍
കവിത ചൊല്ലുന്നത്..

14 comments:

  1. വളരെ ഹൃദയസ്പർശിയായ കവിത ചേച്ചീ

    ReplyDelete
  2. സ്വര്‍ഗ്ഗത്തിന്റെ മഞ്ഞുമൂടിയ താഴ്വരയില്‍ ശരിക്കും അങെനെ കവിതചൊല്ലുന്നുടാവും അല്ലേ?

    ReplyDelete
  3. :(...........kavithayalle....chollikkalikkatte...

    ReplyDelete
  4. നന്നായിട്ടുണ്ട്ട്ടോ...

    ReplyDelete
  5. അയ്യോ, എന്താണ്ടായേ :(

    ReplyDelete
  6. എല്ലാര്ക്കും നന്ദി ...

    ReplyDelete
  7. Vidhiyum kaalavum kavithayude vazhiyil vilakumaram aayi maariyenkil...

    ReplyDelete
  8. "ചെവിയില്‍ തുളുമ്പിയ
    താളം ബാക്കിയാക്കി
    എന്‍റെ വിരലുകള്‍ക്കിടയില്‍
    വലിയൊരു വിടവ്
    തീര്‍ത്തവന്‍ തിരിഞ്ഞോടി"
    really made me feel.
    G R E A T !

    ReplyDelete
  9. വളരെ നന്നായി

    ReplyDelete
  10. റീമാ,ഇപ്പോഴാ ഇവിടെ എത്താന്‍ കഴിഞ്ഞത്....
    കവിത നന്നായിട്ടുണ്ട്....ആശംസകള്‍...

    ReplyDelete