Sunday, December 5, 2010

ചുഴി




കടലേ,

വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.

ഹൃദയമേ,

നിനക്കുമില്ലേ,
അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍..

15 comments:

  1. ഇപ്പോള്‍ ആര്‍ക്കും ഹൃദയമില്ല റീമാ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നല്ല വരികൾ, റീമ.
    ആശംസകൾ!

    ReplyDelete
  4. മനോഹരമായി പകര്‍ത്തീ
    ഹൃദയത്തില്‍ നോവുകള്‍
    ചില ചിതറിയ ചിന്തകള്‍

    ReplyDelete
  5. താരതമ്യം അസ്സലായിട്ടൂണ്ട്.
    വരികള്‍ മനോഹരവും!

    ReplyDelete
  6. yes, Rima..
    love.. is just another black hole..
    powerful, yet, not known fully.

    ReplyDelete
  7. എനിക്കും നിനക്കും ഇല്ലെ ഒഴാക്കാന്‍?

    വായിച്ച എല്ലാര്‍ക്കു ഒരുപാട് നന്ദി

    ReplyDelete
  8. ചിരിഎല്ലാവരും കേള്‍ക്കും കരച്ചിലാരും അറിയില്ല..

    ReplyDelete
  9. ഏതു രഹസ്യവും ഒളിപ്പിക്കുന്ന ചുഴികള്‍..മനോഹരം

    അക്ഷരത്തെറ്റ് തിരുത്തുമല്ലോ - പായുബോള്‍

    ReplyDelete
  10. ആഴങ്ങളാര്‍ത്തലയ്ക്കുമ്പോള്‍
    ഇരുമ്പുപലകയ്ക്കുമേലൊറ്റക്ക്
    ജീവിതം നില്‍ക്കെ എന്ന് ചുള്ളിക്കാട്.

    ReplyDelete
  11. ഹൃദ്യമായ ..വരികള്‍ ...ഇഷ്ടമായി ...

    ReplyDelete
  12. മനോഹരമായിട്ടുണ്ട്.

    ReplyDelete
  13. നന്ദി ഈ വായനയ്ക്കും സ്നേഹത്തിനും.......

    ReplyDelete