കളര്‍ മിട്ടായി
പള്ളിമുറ്റത്തെ കെട്ടുകടകളില്‍
പല വര്‍ണ്ണങ്ങളില്‍ നിരന്നിരിപ്പുണ്ട്
നാവിലലിയുന്ന ഓര്‍മ്മകളുമായി
കളര്‍ മിട്ടായികള്‍.
വില്‍ക്കുന്നവന്റെ കണ്ണുകളില്‍,
മാടി വിളിക്കുന്ന കൈയ്യില്‍,
പൊടിയുന്ന വിയര്‍പ്പില്‍ ,
പോലും നിറമുള്ള മധുരം.
പഴയ കടലാസ്സില്‍ പൊതിഞ്ഞു
തന്നിരുന്ന കൌതുകത്തിന് നിറം,
ചുവപ്പ്,
പച്ച,
മഞ്ഞ,
വെള്ള.
എത്ര മുഖം തിരിച്ചാലുമെനിക്ക് കാണാം,
ചുണ്ടിലും നാവിലും ചോപ്പ് നിറവുമായി,
നനവുള്ള പൊതി മാറോടടക്കുന്ന,
എന്റെ മുഖച്ചായയുള്ള ഒരു പെണ്‍കുട്ടിയെ.......
ഉള്ളിലല്ലേ അപ്പോൾ കാണാമല്ലോ.
ReplyDeleteനല്ല കവിത.
എനിക്കും വേണം മിട്ടായി..
ReplyDeleteമറക്കാനാവാത്ത കാഴ്ചകള്‍!
ReplyDeleteവില്‍ക്കുന്നവന്റെ കണ്ണുകളില്‍,
ReplyDeleteമാടി വിളിക്കുന്ന കൈയ്യില്‍,
പൊടിയുന്ന വിയര്‍പ്പില്‍ ,
പോലും നിറമുള്ള മധുരം.
നല്ല ഭാവന.കൊള്ളാം
good one..
ReplyDeleteormakalunarthi....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..ബസ് കൂലിക്ക് മുഴുവന്‍ 5 പൈസയുടെ മിട്ടായി വാങ്ങി, ആ ദൂരമത്രയും നടന്നു വരുന്ന ഒരു പെണ്‍കുട്ടി ഇപ്പോളും മായാതെ എന്റെ മനസ്സിലും :)
ReplyDeleteകപടലോകത്തിലഅത്മാര്‍ഥമായൊരു ഹൃദയവുമായി
ReplyDeleteഒരു ചങ്ങമ്പുഴി-
കുഞ്ഞുണ്ണിമാഴിന്റെ വരികളെ മറന്നേക്കാം.
എന്തായാലും കവിത രസായിട്ടുണ്ട്.
കവിത കൊള്ളാം,പുതുവത്സര ആശംസകള്‍ഇവിടെക്കൂടെ വാ
ReplyDeleteനന്ദി ഈ വായനയ്ക്കും സ്നേഹത്തിനും.......
ReplyDeleteശ്രീദേവി...അത് ഇഷ്ട്ടായി.......