അമ്മമ്മയ്ക്ക്,
മുറുക്കാന്‍ ചെപ്പിലേക്ക്
ചിതറി വീഴുന്ന വെറുമൊരു
വെറ്റിലകള്ളിയാണ്
മഴ.
അമ്മയ്ക്ക്,
കള്ളകാമുകിയെ പോല്‍
അമ്മാവന്റെ കുപ്പായം
ചുംബിച്ചു നനക്കുന്ന അശ്രീകരം.
അനുജന്,
കടലാസ്സുതോണി ഉണ്ടാക്കി
കളിയ്ക്കാന്‍ ഇടയ്ക്കിടെ
വിരുന്നു വരുന്ന ഇഷ്ടത്തോഴി.
നിനക്ക്,
നമ്മുടെ ഹൃദയങ്ങള്‍
കെട്ടുപിണഞ്ഞപ്പോള്‍ പൊഴിഞ്ഞു
വീണ നിറമാര്‍ന്ന കവിത.
എനിക്കോ?
ജീവിതത്തോട് പിണങ്ങി അച്ഛന്‍
ശവപറമ്പിലേക്ക് യാത്രപോയന്നു,
ആകെ കുതിര്‍ത്തിയച്ഛന്റെ
ഉറക്കം കളയാന്‍ അട്ടഹസിച്ചെത്തിയ
ദുസ്പനം മാത്രമാണീ പെരുമഴ..
(ചിത്രം : മനു കൊല്ലം )
ഒന്നാം സമ്മാനം കിട്ടി !!!!!!!!!!
ReplyDeleteകൊള്ളാം ...:)
അശ്ലീകരം അല്ല ..അശ്രീകരം (ഐശ്വര്യം ഇല്ലായ്മ ഉണ്ടാക്കുന്നത് )അ(നിഷേദം നെഗറ്റീവ്)ശ്രീ ഐശ്വര്യം .
കരം = ഉണ്ടാക്കുന്നത് (കൈ എന്ന മറ്റൊരു അര്‍ത്ഥവും ഉണ്ട് )അ +ശ്രീ +കരം =അശ്രീകരം .:)
This comment has been removed by the author.
ReplyDeleteഒന്നാം സമ്മാനത്തിനു തികച്ചും അര്‍ഹ തന്നെ...!!! :)
ReplyDeleteമഴയുടെ വിവിധ ഭാവങ്ങള്‍.. മനസ്സില്‍ പതിഞ്ഞു...
ഞാനും ചില മഴ ഓര്‍മ്മകള്‍ എഴുതിയിട്ടുണ്ട്..
മനോഹരമായ ....വരികള്‍ ..എനിക്കിഷ്ടമായ് ...ആശംസകള്‍ !
ReplyDeletemanoharam.....
ReplyDeleteഎല്ലാര്ക്കും നന്ദി....രമേശ് ഞാന്‍ മാറ്റിണ്ട് കേട്ടോ......നന്ദി തിരുത്തലിനു..
ReplyDeleteKollam ........chila akshara thettukal ille ennu samsayikkunnu...malayalam type cheyyan pattunnilla....i will try to post it later..
ReplyDelete