Thursday, May 12, 2011

വിരലുകള്‍ ഇണചേരുമ്പോള്‍..





ഹൃദയമിടിപ്പ് ബുദ്ധിയെ
പൊരുതി
തോല്‍പ്പിക്കുമ്പോഴാണ്
കൈകള്‍ പരസ്പരം
കെട്ടിപിടിയ്ക്കുന്നത്.

അപ്പോളോരോ വിരലുകളും
കുടഞ്ഞിടും
മനസ്സില്‍ ഓരോരോ
കവിതകള്‍.

അതെല്ലാമൊന്നു പെറുക്കി
കൂട്ടാനാവാതെ
വിരല്‍കണ്ണുകള്‍
നിറഞ്ഞു തൂവുമ്പോള്‍ ,
പതിയെ പതിയെ
വിരല്‍ചുണ്ടുകള്‍
ഉമ്മ വെയ്ക്കാന്‍ തുടങ്ങും.

പറയുന്നതൊന്നും,
അറിയാതെ,
കേള്‍ക്കുന്നതൊന്നും
തെളിയാതെ,
മനുഷ്യന്‍ ഇരുകൈകളിലേക്ക്
ചുരുങ്ങി തീരുമ്പോള്‍,
നാലുചുവരിന്റെ
കെട്ടുറപ്പില്ലാതെ,
നാണമറിയാതെ,
ആരുമറിയാതെ,
വിരലുകള്‍
ഇണ ചേരുബോഴാണത്രേ
പ്രണയം ജനിക്കുന്നത് !!!!

22 comments:

  1. വിരലുകള്‍ ഇണചേരുമ്പോള്‍..

    ReplyDelete
  2. i love you chechi................

    manaoharamayi paranjirikkunnu....manasilakunna bhashayil...

    ReplyDelete
  3. nenjukkul peythidum maamazhai..

    ReplyDelete
  4. പറയുന്നതൊന്നും,
    അറിയാതെ,
    കേള്‍ക്കുന്നതൊന്നും
    തെളിയാതെ,
    മനുഷ്യന്‍ ഇരുകൈകളിലേക്ക്
    ചുരുങ്ങി തീരുമ്പോള്‍,
    നാലുചുവരിന്റെ
    കെട്ടുറപ്പില്ലാതെ,
    നാണമറിയാതെ,
    ആരുമറിയാതെ,
    വിരലുകള്‍
    ഇണ ചേരുബോഴാണത്രേ
    പ്രണയം ജനിക്കുന്നത് !!!!

    എത്ര മനോഹരമായ വരികള്‍...ഓരോ മിഴികളും ഓരോ മനസുകളും ഓരോ വിരലുകളും തേടുന്നത് ഒന്ന് മാത്രം...തന്‍ ഇണയെ..തന്റെ പ്രണയത്തെ...!അഭിനന്ദനങ്ങള്‍.....

    ReplyDelete
  5. മനോഹരമായ വരികള്‍
    അഭിനന്ദനങ്ങള്‍.....

    ReplyDelete
  6. njan ninneyum njettikkum....top kavithakal ezhuthi....kando...

    ReplyDelete
  7. ഹൃദയമിടിപ്പ് ബുദ്ധിയെ
    പൊരുതി
    തോല്‍പ്പിക്കുമ്പോഴാണ്
    കൈകള്‍ പരസ്പരം
    കെട്ടിപിടിയ്ക്കുന്നത്.
    good nannayirikkunnu .

    ReplyDelete
  8. കല്ലുവച്ച നുണയാണെങ്കിലും വളരെ നല്ല വരികള്‍

    ReplyDelete
  9. വൌ! സുന്ദരം. പ്രണയം ജനിച്ചപ്പോഴാണു വിരലുകള്‍ ഇണ ചേരാന്‍ശീലിച്ചതെന്നു തിരുത്തി വായിച്ചോട്ടെ? പിണങ്ങില്ലല്ലോ? ഒരുപാടിഷ്ടമായി.. ആശംസകള്‍ ആശംസകള്‍ ആശംസകള്‍, കാവ്യാശംസകള്‍...

    ReplyDelete
  10. നല്ല സൌന്ദര്യനിരീക്ഷണം റീമ.

    ReplyDelete
  11. ഹാ മനോഹരം !!! ഈ ഭാവനക്ക് മുന്നില്‍ തലകുനിക്കുന്നു.

    ReplyDelete
  12. വിരലുകള്‍ ഇണചെരുമ്പോള്‍ പ്രണയം ഉണ്ടാകും ...
    അത് കണ്ടവര്‍ ഏറെ ...
    കാണാതെ പോകുന്ന നഷ്ടപെടലുകള്‍ കാണുവാന്‍ ആരും ഇല്ല
    "നഷ്ടപെട്ടവന്റെ വിലാപംങ്ങള്‍ക്ക് ഒരു കാതും ചെവികൊടുക്കില്ല "
    ആശംസകള്‍................

    ReplyDelete
  13. യ്യോ..എന്റെ കമന്റ്സ് എല്ലാം..ബ്ലോഗ്ഗര്‍ പോയ പോക്കില്‍ കൊണ്ട് പോയെ

    ReplyDelete
  14. വിരലുകള്‍
    ഇണ ചേരുബോഴാണത്രേ
    പ്രണയം ജനിക്കുന്നത് !!!!

    അതെ. അപ്പോളോരോ വിരലുകളും മനസ്സില്‍ വരച്ചിടും ഓരോരോ സ്വപ്നങ്ങള്‍..
    ഇഷ്ടമായി വിരലുകള്‍ കൊണ്ടെഴുതിയ ഈ പ്രണയ കവിത.

    ReplyDelete
  15. നന്നായിരിക്കുന്നു

    ReplyDelete
  16. പറയാൻ മറന്ന കമന്റ്

    അതിമനോഹരമായൊരു ആവിഷ്കാരം. പ്രണയത്തെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ചട്ടകൂടിൽ നിന്നു പുറത്ത് നിർത്തി ചിന്തിക്കുമ്പോൾ....കൂടുതൽ ആർത്ഥം കൈവരിക്കുന്നതായ് തോന്നുന്നു, അതിനുള്ള സ്ഥലം അനുവദിച്ച എഴുത്തുകാരിയ്ക്ക് നന്ദി, ആശംസകൾ!!!!

    ReplyDelete
  17. എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും....

    ReplyDelete