Wednesday, February 12, 2014

ഇന്‍സ്റ്റലേഷന്‍


ഓര്‍ക്കുന്നോ ബിനാലെ!!!

കെട്ടു വള്ളം കണ്ടു വാ പൊളിച്ചത്,
ചാഞ്ഞും ചെരിഞ്ഞും
ഇതെന്തന്നു കണ്ണ് മിഴിച്ചത്,

വെള്ളത്തില്‍ ഒഴുകുന്ന 
മേഘസന്ദേശത്തിലേക്ക് 
എടുത്തു ചാടാന്‍ കൊതി പറഞ്ഞത്,

പര്‍ദ്ദയണിഞ്ഞ ഗാസ കണ്ടു
കര്‍ത്താവിനെ വിളിച്ചത് പോയത്,

കൂട്ടി വെച്ച നെല്‍മണികളില്‍
നിന്ന് വയലുകളിലേക്ക് ഓടിയത്,

തൂക്കിയിട്ട വയലിന്‍ കൂട്ടങ്ങളില്‍ 
പാട്ടുകള്‍ ഒഴുക്കിയത്,

ഇത്രയധികം മണങ്ങളില്‍
നിന്ന് നമ്മുടെ മണം തിരഞ്ഞത് ,

കൊച്ചു മുറിയില്‍ തട്ടിയും കൊട്ടിയും 
ഒച്ചകള്‍ ഉണ്ടാക്കിയത് ,

എത്രയെത്ര കണ്ടൂ നമ്മള്‍ 
ലോകകലയുടെ ഉത്സവകാഴ്ചകള്‍!!!

എങ്കിലും ,
നിന്റെ കണ്‍തിളക്കത്തില്‍ കണ്ട
എന്‍റെ പൊട്ടിച്ചിരികളും 
എന്‍റെ ഉള്ളം കൈയ്ക്കുള്ളില്‍ 
നീ തന്ന വിരലുമ്മകളും പോലെ 
പോലെ തീവ്രമായൊരു " ഇന്‍സ്റ്റലേഷന്‍"
കണ്ടു കാണുമോ ഏതെങ്കിലും നഗരം ?

7 comments:

  1. നഗരം കാണുന്നവരും നഗരങ്ങളെ കാണുന്നവരും പരസ്പരം കൂടെ കൂട്ടുന്നുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. എത്രതന്നെ വിടുവിച്ചു പോന്നാലും പിന്നെയും വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് അപ്പോഴും അവശേഷിക്കുന്നത് അതുകൊണ്ടാണ്. പിന്നെ, കവിതയിലെ വിരലുമ്മ ഒരു കരുതലാണ്. കരുതല്‍ ഏറെയുള്ള ഒരു സ്നേഹം/പ്രണയം അങ്ങനെ സ്വയം നിറയുകയും മറ്റൊന്നിലേക്ക് കവിയുകയും ചെയ്യുന്ന ഒന്ന്‍. അതിനെ ജയിക്കുന്ന വേറെ ഒന്നും തന്നെയില്ല എന്നിരിക്കെ... ആ ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു. :)

    ReplyDelete
  2. ഇന്‍സ്റ്റാള്‍മെന്റ്!!!

    ReplyDelete
  3. ഒരു കവിതയില്‍ സമകാലിക ബിംബങ്ങള്‍ കടന്നു വരുന്നത് ആ കവിതയെ ചെടിപ്പിക്കും . ബിനാലെ പോലെ ഉള്ളവ ആകുമ്പോള്‍ ആസ്വാദ്യതയും കുറയും ,അതാവാം അവസാന വരികളില്‍ മാത്രം കവിത മിന്നിത്തിളങ്ങുന്നതായി തോന്നുന്നത് ..

    ReplyDelete
    Replies
    1. ബിനാലെ എന്നത് നഗര കാഴ്ചകളില്‍ ഒന്നാണ്. ഗോവയോ കൊച്ചിയോ ആവാം. അവരോന്നിച്ച് തുടരുന്ന പലപല യാത്രകളില്‍... ഒരിടം എന്ന നിലക്ക് കവിതയില്‍ കയറി ഇരുന്നതിനു എന്താ കുഴപ്പം.? ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് 'പ്ലൂട്ടോ'യെ ചേര്‍ത്താല്‍ പരിഹൃതമാകുമോ..? സമീസ്ഥവും വിദൂരസ്ഥാവുമായ ഏതും കവിതയും കവിതയിലും ആകും :)

      Delete
  4. എത്രയെത്ര കണ്ടൂ നമ്മള്‍
    ലോകകലയുടെ ഉത്സവകാഴ്ചകള്‍ .!!!
    ... പ്രണയം തൊട്ടു നനച്ച നഗരക്കാഴ്ചകള്‍ ... കവിത നന്നായി.. ആശംസകള്‍..

    ReplyDelete
  5. മങ്ങലുകല്‍ക്കുള്ളിലും തെളിമയോടെ.

    ReplyDelete
  6. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete