Thursday, July 1, 2010

കോപം


ചെവിയിലേക്ക് നീട്ടീ
തുപ്പിയ കോപം
ചെന്ന് പെട്ടത്
ഉള്ളില്‍ ഇനിയും
കണ്ടെത്താത്ത
അറകളിലേക്കാണ്,

വാലില്‍ ചുരുട്ടി
വലിച്ചെറിഞ്ഞിട്ടും
ചിലതു ചില-
കോണുകളില്‍
ഒളിച്ചിരുന്നു,

പെരുകാന്‍ വിടാതെ
നീ തന്നെ തഴുകി
മിനുപ്പിച്ചപ്പോള്‍
അനുസരണയോടെ
നിന്ന് തന്നത്,
ഓരോ തവണയും
നീ തുപ്പുന്നത്
മിനുപ്പിലേക്കാവണമെന്ന്
എനിക്കത്രമേല്‍
നിര്‍ബന്ധമുള്ളത്
കൊണ്ടാണ്.






9 comments:

  1. ശരിയാകുമെന്നേ...

    ReplyDelete
  2. ..
    അനുസരണയോടെ
    നിന്ന് തന്നത്,
    ഓരോ തവണയും
    നീ തുപ്പുന്നത്
    മിനുപ്പിലേക്കാവണമെന്ന്
    എനിക്കത്രമേല്‍
    നിര്‍ബന്ധമുള്ളത്
    കൊണ്ടാണ്.
    .. ;)

    ReplyDelete
  3. ചെവിയിലേക്ക് നീട്ടീ
    തുപ്പിയ കോപം
    ചെന്ന് പെട്ടത്
    ഉള്ളില്‍ ഇനിയും
    കണ്ടെത്താത്ത
    അറകളിലേക്കാണ്

    kollaam...

    ReplyDelete
  4. അപ്പൊ ശരിക്കും കോപിച്ചിട്ടില്ല..!! നല്ല വാക്കുകള്‍..!!

    ReplyDelete
  5. കൊള്ളാം റീമ. റീമയുടെ, About me, ഇഷ്ടപ്പെട്ടു. ഹൃദയത്തിൽ തീഗോളം പോലെ പ്രണയമുണ്ടെങ്കിൽ കവിത ലാവയായി ഒഴുകട്ടെ. ആശംസകൾ.

    ReplyDelete
  6. വാക്കുകള്‍ക്കു മുര്‍ച്ച ഉള്ളത് കോപം കൊണ്ടോ പ്രണയത്തിന്റെ തീ ഗോളം കൊണ്ടോ ?

    ReplyDelete
  7. ഒരു പാട് നന്ദി കൂട്ടുകാരെ

    ReplyDelete
  8. തീഗോളം പോലെയാ ഹൃദയത്തിലെ പ്രണയം? ലാവ പോലെ ഒഴുകിയൊഴുകി..! അയ്യോ പേടിയാകുന്നു. തീ പണ്ടേ കണ്ണൂരാന് പേടിയാ.

    ReplyDelete
  9. പ്രണയംപേമാരിയായി വന്നെത്തും
    ഈജിയന്‍ തൊഴുത്തു വൃത്തിയാക്കും
    പോലതു ഇന്ദ്രിയങ്ങളിലെല്ലാം ചെന്നെത്തും
    അപ്പോള്‍ തീഗോളം വെള്ളച്ചാട്ടമാകും

    ReplyDelete