Wednesday, October 27, 2010

ഒരയ്യപ്പന്‍..


മരിക്കാന്‍ മനസ്സില്ലാത്തവന്‍റെ അവസാനകവിത...


പല്ല്

അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
.....എ അയ്യപ്പന്‍.

3 comments:

  1. സമാനകളില്ലാതെ
    ഋതുക്കളുടെ സൌഹൃദം പേറി
    മലയാളികളുടെ പതിനെട്ടാം പടിക്കു
    മുകളിലിരിക്കുന്നു കവി അയ്യപ്പന്‍

    ReplyDelete
  2. കാണണമെന്ന് കരുതി ഒടുവില്‍ ഒരിക്കലും നേരിട്ട കാണാന്‍ പറ്റാതെ പോയ പ്രിയപ്പെട്ടവരില്‍ അവസാനത്തെ ....

    ReplyDelete