വാതില്‍ക്കല്‍ അവന്റെ പദനിസ്വനം
കറുത്ത കുപ്പായമിട്ട
ജാലവിദ്യക്കാരന്‍
ദ്രംഷ്ടകള്‍ കാട്ടി ചിരിക്കുന്നു,
മെല്ലെ പുണരുന്നു,
മൂക്ക് തുളയുന്ന കുന്തിരിക്കത്തിന്‍ ഗന്ധം,
ചുറ്റും വരിഞ്ഞു മുറുക്കുന്ന സര്‍പ്പത്തെ പോല്‍
പുഷ്പഹാരങ്ങള്‍,
ചെവി തുളയുന്ന വിലാപങ്ങള്‍
അതോ അട്ടഹസങ്ങളോ?
അവനെന്നെ പുണരുബോള്‍
ഇത്ര നാള്‍ പതിതയായ ഞാന്‍ ഇനി
വര്‍ണചിറകുള്ള മാലാഖ.
എഴുവര്‍ണമുള്ള മഴവില്ല്,
വെള്ളിമിഴികലുളള നക്ഷത്രം.
ഇനിയെന്റെ യാത്ര കാതങ്ങള്‍ താണ്ടി
അവന്റെ കൂടെ ആ കൊട്ടാരത്തിലേക്ക്,
മരണത്തിന്റെ മണവാട്ടിയായ്...
No comments:
Post a Comment