കണ്ണിടഞ്ഞപ്പോള്‍ ആദ്യം
നെഞ്ജിലൊരു കനല് വീണു,
ഇരു നെഞ്ചിലേയും കനലുകള്‍
കൂടിയിടഞ്ഞൊരു തിരിയായ് കത്തി.
തിരി ഉരുകിയോലിച്ചു ജീവന്റെ
കണികകള്‍ കത്തി തീര്‍ന്നപ്പോള്‍
അതിലോലിച്ചു പോയീ ജീവിതം.
ജീവിതം ചാലിട്ടോഴുക്കുവാന്‍
ഓടിയണച്ചു മടുത്തപ്പോഴും
ഉള്ളിലെ കനല്‍ മുനിഞ്ഞു
കത്തുന്നുണ്ടായിരുന്നു.
ഊതി കെടുത്താന്‍ കൊടുകാറ്റുകള്‍
കുതിചെത്തുബോഴും കൈ ചേര്‍ത്ത്
വെച്ചു അണയാതെ.
മനസ്സില്‍ ഇരുന്നാരോ പറഞ്ഞു,
കെടേണ്ട നേരമായെന്നു എന്നിട്ടും,
എന്തിനോ വേണ്ടി, പിന്നെയും.
പിന്നീടൊരിക്കല്‍ നീ അത് ആഞ്ഞൂതി
തിരിഞ്ഞു നോക്കാതെ പോയപ്പോള്‍
ചേര്‍ത്ത് വെച്ച കൈ ഭ്രാന്തിയെ
പോലെ പൊട്ടി കരഞ്ഞു,
മനസ്സപ്പോഴും കെട്ട തിരി ഊതി
കൊണ്ടേ ഇരുന്നു...
ഒരു ചെറു തരിയെങ്ങിലും
പടരുന്നത് കാത്ത് ,വിഡ്ഢിയെ പോലെ
No comments:
Post a Comment