Friday, February 19, 2010

എന്നിട്ടൊന്നു ഉറങ്ങണം

നനച്ച തുണി പുല്‍തൈലത്തില്‍ മുക്കി
തുടച്ചെടുത്തത് മുഴവന്‍

മനസ്സിന്റെ നോവുകളായിരുന്നു,

എന്നിട്ടും ,

ജനല്‍ കമ്പിയില്‍

മുഴുവന്‍ മാറാല പിടിച്ച മനസ്സ്

തൂങ്ങി കിടക്കുന്നു,

വാശിക്ക് കൊട്ടി കളഞ്ഞു ,

കല്ലില്‍ അടിച്ചടിച്ചു അലക്കി,
ഉറഞ്ഞു കൂടിയ വിഷാദങ്ങള്‍,

മുറിയുടെ കോണില്‍ ഒളിച്ചിരുന്ന

പാറ്റയില്‍ കണ്ടത് ശത്രുവിനെ ,
ചെരുപ്പ് കൊണ്ട് തച്ചു കൊന്നപ്പോള്‍

മനസ്സ് ചിരിച്ചു,വികൃതമായി.

ഇനി നെഞ്ചിലെ കനലിട്ടു അടുപ്പ് കൂട്ടാം,
സ്നേഹം വെട്ടി തിളക്കുബോള്‍
മധുരം ചേര്‍ത്ത് വിളബാം,
അലങ്ങരിച്ച മനസ്സിന്റെ താളുകളില്‍,

എന്നിട്ടൊന്നു ഉറങ്ങണം ,
കടം വരുത്തിയ വരുതികള്‍ മറന്നു

11 comments:

  1. മുറിയുടെ കോണില്‍ ഒളിച്ചിരുന്ന
    പാറ്റയില്‍ കണ്ടത് ശത്രുവിനെ ,
    ചെരുപ്പ് കൊണ്ട് തച്ചു കൊന്നപ്പോള്‍
    മനസ്സ് ചിരിച്ചു,വികൃതമായി.

    valare manoraramara kavita. bavukangal

    ReplyDelete
  2. തച്ചു കൊന്നു!!!, അതെ കൊന്നു കളഞ്ഞു, പക്ഷെ ഇപ്പോഴാ അറിഞ്ഞത്, ഞാന്‍ മരിച്ചന്ന്.. :)


    --
    കവിത മഴ, പെയ്യട്ടെ..

    ReplyDelete
  3. അയ്യോ അങനെ പറയല്ലേ :)

    ReplyDelete
  4. മനോഹരമായി എഴിതിയിരിക്കുന്നു.

    പൊട്ടിയ ചില്ലുചീളുകൾ പോലെ ഹൃദയത്തിൽ തുളഞ്ഞു കയറുന്ന വരികൾ...

    ReplyDelete
  5. ഇനി നെഞ്ചിലെ കനലിട്ടു അടുപ്പ് കൂട്ടാം,
    സ്നേഹം വെട്ടി തിളക്കുബോള്‍
    മധുരം ചേര്‍ത്ത് വിളബാം,

    മേല്‍ വരികള്‍ എനിക്ക് നന്നേ ബോധിച്ചു.

    ReplyDelete
  6. വായിച്ചാ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  7. konnu... ini madhuram cherthu vilambikolu... orupadistayi..

    ReplyDelete
  8. ഒന്നു പോയി കിടന്നൊറങ്ങു പെണ്ണേ......(കിലുക്കം ജഗതി സ്റ്റൈൽ)

    ReplyDelete
  9. നന്നായിരിക്കുന്നു.

    ReplyDelete
  10. നന്ദി എല്ലാര്‍ക്കും ..ഒരുപാട്

    ReplyDelete