Friday, January 23, 2009

ലയനം


എന്റെ വൃന്ദാവനം
ഈന്നു
ഓര്‍മകളില്‍ നിന്നെ തിരയുകയാണ് ;
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാനെന്നോ ?

രാത്രികളില്‍
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ ;
നനഞ്ഞ പ്രഭാതങ്ങള്‍ ;
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുതെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം .

എങ്കിലും
നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെ ഉള്ളു തോട്ടുനര്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം
ഞാനറിയുന്നു .

പങ്കു വെയ്ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സു എനിക്കും ചേര്ത്തു വെച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞു
കത്തുകയാണ്‌
മനസ്സ് ഉരുകിയിലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ
നിറവു
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാനെന്നു

ഞാന്‍
, നീ മാത്രമാണെന്ന്

ലയനം
.............നന്ദിത

Tuesday, January 20, 2009

സൌഹൃദം

സൌഹൃദം

മഴവില്ലിനെക്കള്‍ പ്രിയമുള്ളത് ..
അതാണ് നീ.
മഞ്ഞിനെക്കള്‍ പ്രിയമുള്ളത്,
അതാണ് നിന്റെ സൌഹൃദം.
കഴിഞ്ഞു പോയ മഞ്ഞു കാലത്തിന്റെ
ഓര്‍മ്മക്കായി എന്നും
ഞാനത് നെഞ്ചോടു ചേര്‍ക്കും.
മധുരമുള്ള ഒരു ഓര്‍മ്മ,
ഹൃദ്യമയോരനുഭവം.
എന്റെ ഹൃദയം ഒരു ക്ഷേത്രമാണെന്ന്
പറഞ്ഞ കൂട്ടുക്കാരെല്ലാം
പണ്ടേ പടിയിറങ്ങി .
ഒരമ്മയിലിട്ടു തലോലിക്കാവുന്ന
സൌഹൃദങ്ങളും വിരളം.
പക്ഷെ,
ഹൃദയത്തോളം ചേര്ന്നു നില്ക്കുന്ന
സൌഹൃദം ഞാനറിയുന്നു ഇപ്പൊള്‍,
നിന്നിലൂടെ.
മഞ്ഞു പോലെ തണുത്ത
നിന്‍ കൈയിലെ ആര്‍ദ്രതയില്‍,
ഞാന്‍ അറിയുന്നു
നിന്റെ സ്നേഹം.
ഉപാധികളില്ലാത്ത
നിന്റെ സ്നേഹം.
ഇത്രയും വലിയൊരു സുഹൃത്ത്
എന്റെ ഉള്ളില്‍ ഉണ്ടായിരുന്നൊ?
അറിയില്ലാ.
അറിയാവുന്നതു ഒന്നു മാത്രം.
എനിക്ക് നിന്നോട് സ്നേഹം ആയിരുന്നു,
ആണ്,
ആയിരിക്കും.
ആത്മവരിഞ്ഞു സ്നേഹിക്കുന്ന
ഈ നിമിഷങ്ങള്‍ ഇനി എത്ര നാള്‍?
അറിയില്ല.
എങ്കിലും,
കഴിഞ്ഞു പോയ
മഞ്ഞു കാലത്തിന്റെ
ഓര്‍മ്മയ്ക്കായി എന്നും
നിന്നെ ഞാന്‍ എന്റെ
ഹൃദയത്തില്‍ സുക്ഷിക്കും.

Sunday, January 18, 2009

Friday, January 16, 2009

മിട്ടായി മരം


മിട്ടായി മരം

മെഡിക്കല്‍ കോളജിന്റെ മനം മടുപ്പിക്കുന്ന ഓര്മയില്‍ ഒരു അസ്ഥിപഞ്ഞരം പോലെ കിടക്കുന്ന എന്റെ അച്ഛന്‍ .
അതിനരുകില്‍ അതിലും അവശയായി നില്ക്കുന്ന മുത്തശി. മകനെ പരിചരിച്ചു പതിവിലും ക്ഷീണിച്ചിരിക്കുന്നു എന്റെ പാവം മുത്തശി. അച്ഛന്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നു . ഇനി വിടില്ല എന്ന പോലെ . എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുവാന്‍ തുടങ്ങി . ശബ്ദം വെളിയിലേക്ക് വാരാനും . മറ്റു കട്ടിലുകളില്‍ കിടന്ന സ്ത്രീകളും കുട്ടികളും ചുറ്റും ക്കുടി .അതിലൊരാള്‍ മുതശ്യോടു ആരാഞ്ഞു ..മകളാണോ? മുത്തശി മറുപടി പറഞോ? ഞാന്‍ കേട്ടില്ല ....
സമയം ഒരു പാടായി എനിക്ക് മടങ്ങണം ..പിറ്റേന്ന് കോളജില്‍ പോകേണ്ടതാണ്. അച്ഛന്‍ കൈയിലെ പിടുത്തം ഇനിയും വിട്ടിട്ടില്ല . മുത്തശി എന്തൊക്കെയോ പറയുന്നുട് .ഞാന്‍ ഒന്നും കേട്ടില്ല .ശ്രദ്ധ മുഴുവന്‍ അച്ഛനിലായിരുന്നു .
ഉറക്കത്തിലാണ് പാവം . കൈയിലെ പിടുത്തം വിടുവിച്ചു മുത്തശിയോട് യാത്ര ചോദിച്ചു ഞാന്‍ ഇറങ്ങി .

ട്രെയിന്‍ കയറിയപ്പോള്‍ സമയം ഒരു പാടു വൈകി.സീറ്റില്‍ ചെന്നിരുന്നു ചുറ്റും നോക്കി. ഇല്ല ആരും ഇല്ല ..വേണമെങ്ങില്‍ ഒന്നും കരയാം.. ഉറക്കെ.. ഉറക്കെ . കണ്ണുകള്‍ നിറഞ്ഞു ഒഴുകുവാന്‍ തുടങ്ങി .പക്ഷെ എന്തോ ശബ്ദം പുറത്തേക്ക് വന്നില്ല .

ഓര്‍മ്മകള്‍ അപ്പോഴേക്കും ഒരുപാടു പിന്നെലെക്ക് പോയി.

സ്കൂളില്‍ നിന്നു മടങുകയാണ് ഞാനും അനിയനും ..അച്ഛന്റെ കൂടെ .വീട്ടിലേക്കുള്ള ഇടവഴി എത്താറായി .ഞാനും അവനും പരസ്പരം നോക്കി. പിന്നെ അച്ഛനെയും .അച്ഛന്‍ ഞങ്ങളെ ഒളികണ്ണിട്ടു നോക്കി. ഒരു കള്ളച്ചിരി ഉണ്ട് മുഖത്ത് . ഇടവഴിയില്‍ ആണ് ഞങ്ങളുടെ മിട്ടായി മരം.അവിടെ എത്തുമ്പോള്‍ അച്ഛന്‍ മരത്തിലേക്ക് കൈ എത്തിച്ചു പറിച്ചെടുക്കും "ഓറഞ്ച് നിറത്തിലുള്ള കടലാസ്സില്‍ പൊതിഞ മിട്ടായികള്‍". ഒരു ചെമ്പക മരം ആയിരുന്നു അത് . ആകെ പുത്തു നില്ക്കുന്ന ഒരു ചെമ്പക മരം .അന്നും അച്ഛന്‍ പറിച്ചെടുത്തു..ഓറഞ്ച് കടലാസ്സില്‍ പൊതിഞ മിട്ടായികള്‍ . അനുജന്‍ അല്‍ഭുതത്തോടെ അച്ഛനെ നോക്കി.. ഞാനും . "അച്ഛന്‍ ഒരു ജാലവിദ്യക്കാരന്‍ തന്നെ"അനിയന്‍ പറഞത് അച്ഛന്‍ കേട്ടുവോ? അപ്പോഴും ഉണ്ടായിരുന്നു അച്ഛന്റെ മുഖത്താ കള്ളച്ചിരി ...

ട്രെയിനിന്റെ സൈറണ്‍ കേട്ടാണ്‌ ഞെട്ടി ഉണര്‍ന്നത്..ഓര്‍മ്മയില്‍ അപ്പോഴും പൂത്തുലഞ്ഞു നിന്നിരുന്നു "ഓറഞ്ച് കടലാസ്സില്‍ പൊതിഞ്ഞ മിട്ടായികള്‍ ഞങള്‍ക്ക് കള്ളച്ചിരിയോടെ സമ്മാനിച്ച "മിട്ടായി മരം"