Friday, July 31, 2009
നക്ഷത്രകണ്ണുള്ള തച്ചന്‍
മാറാലകെട്ടിയ മനസ്സിന്‍റെ ഉള്ളറകളില്‍ നിന്ന്
കവിത പടിയിരങ്ങിയിരിക്കുന്നു.
ഏദേന്‍തോട്ടത്തിലെ ആപ്പിള്‍ മരത്തിലും
അതിനെ ചുറ്റിയ സര്‍പ്പത്തില്‍ ദ്രംഷ്ടയിലും
തേടി ഞാന്‍...കണ്ടതോ?
ആദ്യപാപത്തിന്‍ കദനങ്ങള്‍.
സോളോമന്റെ മുന്തിരിപടര്‍പ്പുകളിലും,
ജരുസേലേം കന്യകമാരുടെ കിനാവുകളിലും
പരതി ഞാന്‍..കണ്ടതോ?
തീവ്രപ്രണയത്തിന്‍ തേങലുകള്‍.
ചാവുകടലിനു കുറുകെ പോയ ജനതയുടെ
കണ്ണിലും,നോഹയുടെ പെട്ടകത്തിലേക്കും
നോക്കി ഞാന്‍ ...കണ്ടതോ?
പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍
ബദ്ലെഹമിലെ മഞ്ഞുമൂടിയ താഴ്വരയിലും,
വാനില്‍ ഉദിച്ച നക്ഷത്രത്തില്‍ ശോഭയിലും
തിരഞ്ഞു ഞാന്‍..കണ്ടെതോ?
പിറവിയുടെ ആനന്ദാശ്രൂ,
സക്കെവുസിന്റെ ചുന്ഗപണത്തിലും
മഗ്ദലേനയുടെ സുഗന്ധദ്രവ്യങളിലും
കവിതയില്ല..ഉള്ളതോ?
കുറ്റബോധവും,അടക്കിയ വിങ്ങലുകളും.
പിന്നെയെന്‍റെ കവിതയെവിടെ?
മുപ്പതു വെള്ളിക്കാശിന്‍ കിലുക്കത്തിലോ?
പീലാത്തോസ് കൈകഴുകിയ വെള്ളത്തിലോ?
ഗാഗുല്ത്തായിലെ മരകുരിശിലോ?
കണ്ടില്ല ഞാനെങും എന്‍റെ കവിതയെ.
പോയിരിക്കുന്നു..എവിടെയ്ക്കോ.
കണ്ണീരുമായീ ഞാന്‍ പിന്നെയും അലയവേ,
ഉളിയുടെ ശബ്ദം.....
എന്റെ തച്ചന്റെ പുരയില്‍ നിന്ന്.
അപ്പോള്‍ ആ കുരിശോ?
ഇല്ല ....അവനു മരണമില്ല.
നക്ഷത്രകണ്ണുള്ള തച്ചന്‍ കടയുന്നത് എന്‍റെ ജീവിതമാണ് .
എന്‍റെ ജീവിതം തന്നെ അല്ലെ എന്‍റെ കവിത?
Sunday, July 26, 2009
കണ്ണാ
Thursday, July 2, 2009
മൃഗം
ഇരുട്ടില്‍ ഏതോ മൃഗത്തിന്റെ
നിഴല്‍ മനുഷ്യന്റെ
ശിരസ്സ് പിളര്‍ക്കുന്നു,
അതില്‍ നിന്നോഴികിയ രക്തം
കൊണ്ടത്
ചുവര്‍ ചിത്രമെഴുതുന്നു,
ജനനി തന്‍ മാറില്‍ ചവിട്ടി
നിന്നട്ടഹസിച്ച്,
ജനകന്റെ സ്നേഹത്തെ
കരണത്തടിക്കുന്നു,
സഖിയുടെ കണ്ണീരില്‍
കാര്‍ക്കിച്ചു തുപ്പി,
കാമിനിയുടെ ഹൃദയത്തില്‍
പ്രേമത്തിന്‍ കഠാര കുത്തുന്നു,
കാമിനിയോ,
പുതിയ മേച്ചില്‍പുറങ്ങളില്‍
ചായം പൂശിയ പ്രണയം
വില്പനചരക്കാക്കുന്നു,
ഉള്ളില്‍ കുരുത്ത പാപസന്തതിയെ
കൊന്നു തള്ളി,
പാവമേതോ അമ്പലവാസിയുടെ
മനസ്സിന്‍ കല്പടവില്‍
പാപത്താല്‍ പുഴുത്ത
വലതു കാല്‍ വെയ്ക്കുന്നു.
കാലം കവര്‍ന്ന സഖാക്കളുടെ
ചോരയാല്‍ ചോന്ന
പതാകയേന്തി വിപ്ലവം
പറയുന്നവന്റെ ഞരമ്പില്‍
ഇന്നലെ കണ്ട നീലചിത്രത്തിന്‍
മാറ്റൊലി നുരയ്ക്കുന്നു,
ആ ചുവടു പിടിച്ചവന്‍
അമ്മ തന്‍ അരികില്‍
മയങ്ങും പിഞ്ഞിലം
മേനിയില്‍ കാമം തിരയുന്നു,
സ്വന്തം പുത്രിയില്‍ പോലും
പരമ്പര തീര്‍ക്കുന്നു.
ഇതോ മനുഷ്യന്‍?
ഇന്നലെ മൃഗമായിരുന്നോന്‍?
ഏതാവാതാരമിനി
പാരില്‍ വരേണ്ടൂ
ഈ മൃഗമൊരു മനുഷ്യനാവാന്‍?
ഈ പാരൊരു പറുദീസയാവാന്‍?
.
Subscribe to:
Posts (Atom)