എന്താ ഇക്കിളി കൂടുന്നുണ്ടോ??
പൊന്നെ,
പാലെ,
കരളേ,
കല്‍ക്കണ്ടേ......
എന്നവന്‍ നീട്ടി വിളിക്കുമ്പോള്‍
ഇത്ര കുണുങ്ങി ചിരിക്കാന്‍??
അവന്റെ ഒടുക്കത്തെ
പ്രേമത്തിന്റെ
ചൂണ്ടകൊരുത്തില്‍
കേറി കുരുങ്ങുമ്പോള്‍
അറിയുന്നുണ്ടോ പെണ്ണെ,
ചെകിള പൊളിച്ചു
പാകം നോക്കി
കല്ലില്‍ തേച്ചു
ഉളുമ്പ് കളഞ്ഞു
നീളത്തില്‍ വരഞ്ഞ
മുറിവില്‍ ഉപ്പും മുളകും
ചേര്‍ത്ത് പൊരിച്ചവന്‍
പലര്‍ക്കും വിളബുമെന്ന്.
നാളെയൊരു തുണ്ട് കടലാസില്‍
സ്ഥലപേരും ചേര്‍ത്ത് നിന്നെ
വായിച്ചു തള്ളാന്‍ വയ്യാത്ത
കൊണ്ടാണ് കണ്ണേ,
നിന്റെ പാവനപ്രേമത്തിന്റെ
നെറുകിന്‍ തലയില്‍ ഞാനീ
അവസാനത്തെ ആണിയടിക്കുന്നത്,
ഇതു വരെ മരിച്ചതും
മരിച്ചു ജീവിക്കുന്നതും ആയ
ആത്മാക്കളുടെ കൂടെ നിന്റെ
പ്രണയവും തുലഞ്ഞു തീരട്ടെ...
..............................ആമേന്‍
പൊന്നെ,
പാലെ,
കരളേ,
കല്‍ക്കണ്ടേ......
എന്നവന്‍ നീട്ടി വിളിക്കുമ്പോള്‍
ഇത്ര കുണുങ്ങി ചിരിക്കാന്‍??
അവന്റെ ഒടുക്കത്തെ
പ്രേമത്തിന്റെ
ചൂണ്ടകൊരുത്തില്‍
കേറി കുരുങ്ങുമ്പോള്‍
അറിയുന്നുണ്ടോ പെണ്ണെ,
ചെകിള പൊളിച്ചു
പാകം നോക്കി
കല്ലില്‍ തേച്ചു
ഉളുമ്പ് കളഞ്ഞു
നീളത്തില്‍ വരഞ്ഞ
മുറിവില്‍ ഉപ്പും മുളകും
ചേര്‍ത്ത് പൊരിച്ചവന്‍
പലര്‍ക്കും വിളബുമെന്ന്.
നാളെയൊരു തുണ്ട് കടലാസില്‍
സ്ഥലപേരും ചേര്‍ത്ത് നിന്നെ
വായിച്ചു തള്ളാന്‍ വയ്യാത്ത
കൊണ്ടാണ് കണ്ണേ,
നിന്റെ പാവനപ്രേമത്തിന്റെ
നെറുകിന്‍ തലയില്‍ ഞാനീ
അവസാനത്തെ ആണിയടിക്കുന്നത്,
ഇതു വരെ മരിച്ചതും
മരിച്ചു ജീവിക്കുന്നതും ആയ
ആത്മാക്കളുടെ കൂടെ നിന്റെ
പ്രണയവും തുലഞ്ഞു തീരട്ടെ...
..............................ആമേന്‍