പ്രത്യാശയുടെ
ശവകുടിരത്തില്‍
പൂക്കള്‍ ഇറുത്തു
വെച്ചു ഞാന്‍
എന്നെ പിന്തിരിഞ്ഞവള്‍.
മനസ്സിന്‍ താഴ്വരയിലെ
ചെറിമരങ്ങളില്‍ നീ
എനിക്കായ് വീണ്ടും
വസന്തം വിടര്‍ത്തി.
ആ വസന്തതാഴ്വരയില്‍
എനിക്കിനി ഇനിയും
മരിക്കാത്ത
കിനാക്കളുമായീ
കൂട്ടുകൂടണം.
വെളുത്ത മണലില്‍
സ്വപ്നം കൊണ്ട്
കൊട്ടാരം പണിയണം
ഉടഞ്ഞ സ്നേഹം
കൂട്ടിവെച്ചതിന്‍
അതിരുകള്‍ ഇടണം.
പ്രതീക്ഷയുടെ മുറ്റത്തു
ചാരുതയാര്‍ന്നൊരു
പൂന്തോട്ടമൊരുക്കണം
ഹൃദയത്തില്‍ നിന്ന്
തീപകര്‍ന്നതിലൊരു
ദീപം തെളിക്കണം.
സ്വപ്നം പണിത
മട്ടുപ്പാവില്‍ ഇരുന്നെ-
ന്നും നിന്നോടൊപ്പം
നരച്ച പകലിനു
യാത്രാമൊഴി നേരണം