Friday, December 18, 2009

നീ ...........................


"നീ കാണരുത്"

മൂകം കരയുന്ന കണ്ണിലെ
കനലിലെ കെട്ടടങിയ കനവുകള്‍
നീ കാണരുത്.

"
നീ കേള്‍ക്കരുത്"

നിന്നോട് പറയാന്‍ കൊതിച്ച
നാവിന്റെ വിളറിയ വാക്കുകളെ
നീ കേള്‍ക്കരുത്

"
നീ പറയരുത്"

നിന്‍ മൃദുസ്വനം കേള്‍ക്കാന്‍
നിനച്ചിരുന്ന ചെവിയുടെ വേദനയോട്
നീ പറയരുത്.

"
നീ ഓര്‍ക്കരുത്"

നിന്നെ മാത്രം നിനച്ചിരുന്ന
മനസ്സിനെ കനവുകളില്‍ പോലും
നീ ഓര്‍ക്കരുത്.

"
നീ അറിയരുത്"

വേവുന്ന പകല്ചൂടില്‍ നിന്‍ നെഞ്ചിലെ
തണല്‍ തേടി തളര്‍ന്ന ചിന്തകളെ
നീ അറിയരുത്

"
നീ പ്രണയികരുത്"

ഹൃദയത്തിന്റെ ഓരോ മാത്രയിലും
നിന്നെ പ്രണയിച്ച ഈ പാഴ്കിനാവിനെ
നീ പ്രണയിക്കരുത്

"എന്റെ കണ്ണാടിക്കു ഭ്രാന്താണ്"









"എന്റെ കണ്ണാടിക്കു ഭ്രാന്താണ്"


മുഖം നോക്കുബോള്‍
അതെന്നെ നോക്കി
പൊട്ടിച്ചിരിക്കുന്നു,
ചിരിയുടെ അര്‍ഥം
തേടി മറുനോട്ടം
നോക്കിയപ്പോള്‍
തുമ്മിയപ്പോള്‍
തെറിച്ച മൂക്കിനെ
നോക്കി വൃഥാ
കണ്ണീര്‍ വാര്‍ക്കുന്നു,
ചിരിയുടെയും
കരച്ചിലിന്റെയും
അതിരില്‍ അമര്‍ന്നെന്‍റെ
മുഖം വക്രിക്കുന്നു,
വികൃതമാം മിഴിയിലെ
കനല്‍ കൊണ്ടത്‌
ആയിരം ചീളായി
പൊട്ടിച്ചിതറുന്നു,
പിന്നെയാ മിഴിയിലെ
കണീര് കണ്ടത്
മുറികൂടി ചുവരില്‍
നിശ്ചലം ഇരിക്കുന്നു,
ചിലനേരം വെറുപ്പില്‍
കാര്‍ക്കിച്ചു തുപ്പുന്നു,
ചില നേരം ചേര്‍ത്ത-
ണച്ചെന്നോട് പറയുന്നു
ഞാനും നിന്റെ മനസും
ഒന്നാണെന്ന്...


"
എന്റെ കണ്ണാടിക്കു ഭ്രാന്തല്ലേ?

ശവപറമ്പിലെ പൂവ്





ശവപറമ്പിലെ പൂവ് അവള്‍ക്കെന്നോട് ചൊല്ലാന്‍ പരിഭവങ്ങളെരെ.. കണ്ണീരു കണ്ടു , വേദന തിന്നു, വിടര്‍ന്ന പൂവിനു കണീരിന്‍ നനവിനോട് തന്നെയേറെ പ്രിയം .കണ്ണീലെ ഉപ്പുനീരൂറ്റി, വിങ്ങലിന്‍ വളമുണ്ട്, വളര്‍ന്നവള്‍ ശവത്തെ പുതച്ച വെള്ളതുണിയി ലാണ് സ്വപ്നങ്ങള്‍ തുന്നിയത്... ആ കിനാക്കള്‍ക്കെന്നും പേടിപ്പിക്കുന്ന കറുപ്പ്. മരണത്തിന്‍ ദുര്‍ഗന്ധം വാരിയണിഞ്ഞവളുടെ വിദൂരസ്മരണകളില്‍ പോലും ഒരു ചെരുചിരി യുടെ തേന്‍നുരകള്‍ വിടരാത്തതെന്ത് ? .വെണ്ണകല്ല്‌ കൊത്തിയ കുഴികളില്‍ കത്തും മെഴുതിരി പോല്‍ ഉരുകും മനസ്സുകള്‍ കണ്ടു മടുത്തവള്‍ക്കു... വരും ജന്മമെങ്ങിലും വേദനയില്‍ വിടരാത്ത പൂക്കള്‍ കൊരുത്ത മാലയില്‍ അലിയാന്‍ , ഞാന്‍ ഏതു ദേവനു മുന്നില്‍ തപസിരിക്കണം? ഏതു കണീര് കൊണ്ടാ പാദം കഴുകണം?

തലയണ





ഇന്നലെയുടെ കണ്ണീര്
വിഴുങ്ങിയ തലയണ,
നെരിപോടില്‍ ഉണക്കി,
ചിരിയുടെ ഉറയിട്ടു,
കനവിന്‍ തൈലം പുരട്ടി,
വരും ഇരവിലേക്ക്
സൂക്ഷിച്ച ഭൂതകാലം.
ഉപ്പു രുചിച്ച,മത്തു-
പിടിച്ച മണം താങ്ങാതെ
തലയണ മച്ചില്‍
എറിഞ്ഞു,നിന്‍റെ
ചിരിയില്‍ കണീര്ചിറ
കെട്ടിനിര്‍ത്തുന്ന വര്‍ത്തമാനം
ഉപ്പുനീരില്‍ നനയാനുള്ള
ആര്‍ത്തിയുമായീ
അട്ടഹസിച്ച തലയണ
തേടി കോവണി വലിഞ്ഞു
കയറുന്നു ഭാവി,
തലയണയുടെ ചിരിയില്‍
തൂങ്ങിയാടാനുള്ള എന്‍റെ ഭാവി