ചോരവായില്‍ ചുടെഴുംപാല്‍നുരകള്‍ രുചികൂട്ടുതീര്‍ത്ത പ്പോഴാണ്ഞാനാദ്യം വിശപ്പ് മറന്നത്,
നെഞ്ചിലെ ചൂടും മനസ്സിന്‍റെനീറ്റലും വീറോടെ പകര്‍ന്നമ്മചേര്‍ത്തണച്ചപ്പോഴാണ്ഞാനാദ്യം ചിരിക്കാന്‍ പഠിച്ചത്,
എന്റെ ഭ്രാന്തന്‍ ചിന്തകള്‍വള്ളി ചൂരലിനാലമ്മപൊട്ടിച്ചു പഴുപ്പിച്ചപ്പോഴാണ്ഞാനാദ്യം പിണങ്ങാന്‍ പഠിച്ചത്,
കൌമാരരഹസ്യങ്ങള്‍ ഞാനാമനസില്‍ വിതറിയപ്പോള്‍പൊട്ടിചിരിച്ചമ്മ കവിളില്‍നുള്ളിയപ്പോഴാണ് ഞാനാദ്യംനാണിക്കാന്‍ പഠിച്ചത്,
ഇനി നമ്മുക്കച്ചനില്ലെന്നമ്മചിരിയോടെ ചൊല്ലിഅമ്പരപ്പിച്ചപ്പോഴാണ്ഞാനാദ്യം ജീവിക്കാന്‍ പഠിച്ചത്,
എന്റെ നോവുകള്‍ കാണാ-നാവാതമ്മ നെഞ്ജുപൊട്ടികരഞ്ഞപ്പോഴാണ്ഞാനാദ്യം ദൈവത്തെ കണ്ടത്,
.ഉച്ചചൂടില്‍ ഉരുകും ദേഹിയുംഅമ്മ തന്‍ വ്യഥ തളര്‍ത്തിയമനവുമായീ ആശുപത്രിചുവരുകള്‍ക്കുള്ളില്‍ആ മിഴിയൊന്നു തുറക്കാന്‍നോമ്പ് നോറ്റപ്പോഴാണ്ഞാനാദ്യം സ്നേഹത്തിന്‍ആഴം അറിഞ്ഞത്,
.എന്നെ പേറിയ ഭാരമോ നിന്‍ഗര്‍ഭപാത്രം വിണ്ടതിന്‍കാരണം എന്ന ചോദ്യത്തിനുഉത്തരമായി കിട്ടിയ കണീര്പുരണ്ട ചിരിമണികളാണ്ആദ്യമായീ എന്നെ തോല്‍പ്പിച്ചത്