പിന്തിരിഞ്ഞോടുന്ന
തെരുവുകളുടെ
പിറകെ പായാന്‍ വിടാതെ
വികൃതിയായ മനസ്സിനെ
ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍,
തിക്കി തിരക്കി കയറി വരും
കനച്ച വിയര്‍പ്പുമണമുള്ള ഓര്‍മ്മകള്‍.
നേരിയ സ്പര്‍ശന സുഖത്തിന്‍റെ
ആലസ്യത്തില്‍ മയങ്ങി മയങ്ങി
ഒട്ടിച്ചേര്‍ന്നു നില്ക്കും,
എത്ര കനപ്പിച്ചു നോക്കിയാലും,
ഒച്ചയിട്ടാലും,
നാണമില്ലാത്ത മട്ടില്‍,
പുഴുവരിക്കും പോലെ
ഇഴഞ്ഞിഴഞ്ഞു അറപ്പുണ്ടാക്കി,
ചെകിടിച്ച ഓര്‍മ്മകളില്‍
നിന്നോടി മറയാന്‍,
ഒരു "സഡന്‍ ബ്രേക്ക്"
ചേര്‍ത്ത്പ്പിടിച്ച
മനസ്സെപ്പോഴും
ആഗ്രഹിച്ചു കൊണ്ടിരിക്കും,
ഓടിയിറങ്ങിയാല്‍
ഒരു നിമിഷത്തിന്‍ വേഗതയില്‍,
ഒരൊറ്റ കുതിപ്പില്‍,
വാരിയെടുത്ത് കൊണ്ടു
പോകുമെന്നെനിക്കറിയാം,
എന്റെ പുളയുന്ന ഓര്‍മ്മകളെ
നിന്റെ ചിരിയുടെ
"ഡബിള്‍ ബെല്‍"