കണ്ണുകള്‍ കൊണ്ടാണ്
ഉമ്മ വെയ്ക്കാറ്..
അതിലൊന്ന് നട്ടു നോക്കി,
മുളച്ചു പൊങ്ങി,
ഇലപൊട്ടി,
മെല്ലെ മൊട്ടായി,
ചോന്ന പൂവായി,
വെളുത്ത കായായ്..
ഇന്ന് മരത്തിന്‍കീഴെ
നിറയെ തണല്‍ പുതച്ചു
കരിയിലകള്‍,
അതിന്‍ മേല്‍ പൊഴിഞ്ഞു വീഴുന്നു
പഴുത്ത് പാകമായ ഉമ്മകള്‍,
അവിടെ,
കരിയില ഞെരിച്ചു
എനിക്കധികം എനിക്കധികം
എന്ന് വെറുതെ പിണങ്ങി,
നിഴലനക്കങ്ങളായി
ഞാനും നീയും